Fish Fry Pexels
Health

മീന്‍ എങ്ങനെ പൊട്ടാതെ വറുക്കാം

വറുക്കാന്‍ ഉറച്ച മാംസമുള്ള മീന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

മീന്‍ വറുക്കാന്‍ എന്താണ് ഇത്ര പാട് എന്നാകും ചിന്തിക്കുന്നത്. മീന്‍ വെട്ടി കഴുകി, ഉപ്പും മസാലയും ചേര്‍ത്ത് പുരട്ടി വെച്ച ശേഷം, ഒരു പാനില്‍ എണ്ണ ചൂടായ ശേഷം സാവകാശം ഒരോന്നാണ് അതിലേക്ക് ഇടും.., ഇവിടെ വരെ വളരെ കറക്ട് ആണ്. എന്നാന്‍ മീന്‍ എണ്ണയില്‍ വെന്ത ശേഷം പാനില്‍ നിന്ന് എടുക്കുമ്പോള്‍ പലപ്പോഴും പൊട്ടി പോവുകയോ പറ്റിപിടിക്കാനോ സാധ്യതയുണ്ട്.

പെര്‍ഫക്ട് ആയി എങ്ങനെ മീന്‍ വറുത്തെടുക്കാം

വറുക്കാന്‍ ഉറച്ച മാംസമുള്ള മീന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സോഫ് ആയ മീന്‍ വറുക്കുമ്പോള്‍ പെട്ടെന്ന് പൊട്ടിപോകാന്‍ കാരണമായേക്കും. വറുക്കാനെടുക്കുന്ന മീന്‍ വൃത്തിയാക്കുന്നതിലും വേണം ശ്രദ്ധ. മീന്‍ കഴുകി വെട്ടുമ്പോള്‍ അസമമായ അളവില്‍ മുറിക്കരുത്. അത് വേവ് പലതാകാന്‍ കാരണമാകും. പച്ചവെള്ളത്തില്‍ നന്നായി മീന്‍ വൃത്തിയാക്കിയെടുക്കണം. ഉപ്പ് കല്ലു ഉപയോഗിച്ച് മീന്‍ കഴുകുന്നത് മീന്‍ പെട്ടെന്ന് വൃത്തിയാകാന്‍ സഹായിക്കും.

കഴുകിയെടുത്ത മീനിന്‍റെ ഈര്‍പ്പം നീക്കം ശ്രദ്ധിക്കണം. ഈർപ്പമാണ് വറുത്ത മത്സ്യത്തിന്റെ ഏറ്റവും വലിയ ശത്രു. ഈര്‍പ്പമുള്ളത് നീരാവി ഉണ്ടാകാനും, ഇത് പാനില്‍ തൊലി പറ്റിപ്പിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കിച്ചണ്‍ പേപ്പര്‍ വെച്ച് മീനിലെ ഈര്‍പ്പം ഒപ്പിയെടുക്കാവുന്നതാണ്.

ശേഷം നമ്മള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മസാല തയ്യാറാക്കി മീനില്‍ പുരട്ടി വയ്ക്കാം. മീൻ വറുക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ഉപ്പിടുന്നതാണ് നല്ലത്. വളരെ നേരത്തെ ചേർത്താൽ മത്സ്യം വഴുക്കലുള്ളതായിരിക്കും. 10 മുതൽ 15 മിനിറ്റ് വരെ മീന്‍ മാരിനേഡ് ചെയ്തു വയ്ക്കാം. ഇത് തൊലി പറ്റിപ്പിടിക്കാതിരിക്കാനും പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മീന്‍ വറുക്കാന്‍ ഇരുമ്പ് തവ അല്ലെങ്കില്‍ നോണ്‍-സ്റ്റിക്ക് പാത്രം തെരഞ്ഞെടുക്കുകയും ചെയ്യാം. എണ്ണ നന്നതു പോലെ ചൂടായ ശേഷം മീന്‍ ഇടാം. താപനില 175 ഡിഗ്രി സെൽഷ്യസിനും 190 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. എണ്ണയിൽ ഒരു നുള്ള് റവ ഇട്ട് പരീക്ഷിക്കാം. അത് തിളച്ചുമറിയുകയും പെട്ടെന്ന് ഉയരുകയും ചെയ്താൽ, എണ്ണ ചൂടായെന്നാണ് അര്‍ത്ഥം.

വെളിച്ചെണ്ണയില്‍ മീന്‍ വറുത്തെടുക്കുന്നതാണ് മലയാളികള്‍ക്ക് പ്രിയം. അരികുകൾ സ്വർണ്ണനിറമാകുകയും മീന്‍ പാനില്‍ നിന്ന് ഇളകിവരാന്‍ തുടങ്ങുകയും ചെയ്യുമ്പോൾ മാത്രം മറിക്കുക. മറിച്ചതിനു ശേഷം ചൂട് ചെറുതായി കുറയ്ക്കുക. ഇത് മീനിന്‍റെ ഉള്‍ഭാഗം വേകാന്‍ സഹായിക്കും. ഒരു ഫോര്‍ക് ഉപയോഗിച്ച് കുത്തി നോക്കുന്നത് മീന്‍ വെന്തുവെന്ന് മനസിലാക്കാന്‍ സഹായിക്കും. പാനില്‍ ഒട്ടിപ്പിടിക്കാതെ നല്ല പെര്‍ഫക്ട് ആയി മീന്‍ വറുത്തെടുക്കാന്‍ സാധിക്കും.

മീൻ വറുക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

  • മീനിന്‍റെ ഈര്‍പ്പം ഒഴിവാക്കാതിരിക്കുക.

  • പാന്‍ അമിതമായി ചൂടാക്കുക.

  • വളരെ നേരത്തെ മറിച്ചിടുക.

  • തെറ്റായ എണ്ണ ഉപയോഗിക്കുക. എണ്ണ ചൂടാകുന്നതിന് മുന്‍പ് മീന്‍ ഇടുക.

  • കൂടുതൽ നേരം അമിതമായി മാരിനേറ്റ് ചെയ്യുക.

How To Fry Fish Without Breaking It

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

'കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ട, തിരുവാഭരണ മോഷണത്തില്‍ ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തം'

ഡിപ്ലോമ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ കോഴ്‌സുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ്

SCROLL FOR NEXT