Mushroom Health Benefits Pexels
Health

നല്ല കൂൺ എങ്ങനെ തിരിച്ചറിയാം, സിംപിൾ ട്രിക്ക്

കൂണില്‍ കലോറി കുറവാണ്. നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണിവ.

സമകാലിക മലയാളം ഡെസ്ക്

കൂൺ ഒരു പച്ചക്കറിയല്ല, ഈർപ്പമുള്ളിടത്തും പഴകിയ തടികളിലും മരങ്ങളുടെ ചുവട്ടിലും കണ്ടു വരുന്ന പല നിറത്തിലും രൂപത്തിലുമുള്ള ഒരു ഫങ്കസാണിത്. പൂപ്പൽ ഗണത്തിലാണ് കൂണുകളെ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ ഇവയെ സസ്യങ്ങളായി കണക്കാക്കിയിട്ടില്ല.

ലോകത്താകെ 45,000ഓളം ഇനം കൂണുകളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ 2000 ഇനങ്ങൾ മാത്രമേ ഭക്ഷ്യയോഗ്യമായുള്ളൂ. ഇതിൽ നിന്ന് വിഷക്കൂണുകളെ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.

മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്. മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്തുക്കളുടെ ജീർണ്ണിക്കലിലൂടെയാണ് കൂണുകൾ മുളയ്ക്കുന്നത്. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് കൂണികൾ.

കൂണില്‍ കലോറി കുറവാണ്. നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണിവ. കൂടാതെ, ബി വിറ്റാമിനുകള്‍, സെലിനിയം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണുകള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

ഭക്ഷ്യധാന്യങ്ങളിൽ കാണാൻ കഴിയാത്ത ലൈസീൻ, ട്രിപ്പ്റ്റോഫൻ എന്നീ രണ്ട് അമിനോ ആസിഡുകൾ ധാരാളമായി കൂണുകളിലുണ്ട്. എന്നാൽ വിഷക്കൂണുകൾ കഴിക്കുന്നത് ചെറിയ അളവിലാണെങ്കിലും മാരകമായേക്കാം. ഇത് ഭക്ഷ്യവിഷബാധ മുതൽ മരണ കാരണം വരെയാകാം.

വിഷരഹിതവുമായ കൂണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം

  • വെളുത്ത ചെകിളകളുള്ള കൂണുകള്‍ പറിക്കുന്നത് ഒഴിവാക്കുക. മാരകമായ പല അമാനിറ്റാ ഇനങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്.

  • തണ്ടില്‍ തള്ളിനില്‍ക്കുന്നതോ മോതിരം പോലുള്ളതോ ആയ ഭാഗവും, ചുവട്ടില്‍ ഉരുണ്ടതോ സഞ്ചിപോലുള്ളതോ ആയ ഭാഗവും ഉള്ള കൂണുകള്‍ ഒഴിവാക്കാം. ഇവ കടുത്ത വിഷമുള്ള ഇനങ്ങളുടെ സാധാരണ ലക്ഷണങ്ങളാണ്.

  • കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകള്‍ ഒഴിവാക്കണം. വിഷമുള്ള പല ഇനങ്ങള്‍ക്കും ചുവപ്പ് നിറമുണ്ട്.

  • ഉറപ്പുള്ളതും, ചതവുകളോ വഴുവഴുപ്പോ ദുര്‍ഗന്ധമോ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക.

  • വെള്ള, തവിട്ട്, അല്ലെങ്കില്‍ ക്രീം നിറമുള്ള കൂണുകള്‍ നോക്കി വാങ്ങുക.

  • കുടകള്‍ തണ്ടിനോട് ചേര്‍ന്ന് അടഞ്ഞതോ ചെറുതായി മാത്രം തുറന്നതോ ആയിരിക്കണം. ചെകിളകള്‍ ഇറുകിയതും ഇളം നിറമുള്ളതും ആയിരിക്കണം.

  • കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക. അപ്പോൾ നീല നിറമാകുന്നത്

  • വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്.

  • വൃത്തിയായി മുറിച്ച തണ്ടുകളുള്ളതും അഴുകലിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക.

How to identify Edible mushroom, Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

ശബരിമല സ്വര്‍ണക്കവര്‍ച്ച : അന്വേഷണം മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'താഴ്‌വാരത്തിലേക്ക് വിളിക്കുന്നത് ലാലേട്ടന്‍; ഭരതേട്ടനുമായി ഉടക്കി, എനിക്ക് സൗകര്യമില്ല, വേറെയാളെ നോക്കാന്‍ പറഞ്ഞു'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

SCROLL FOR NEXT