Mixer Grinder Pinterest
Health

മിക്സിയുടെ ബ്ലേഡിൻ്റെ മൂർച്ച കുറഞ്ഞോ? വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർ​ഗങ്ങളിലൊന്നാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

ടുക്കളയിൽ നിത്യവും ഉപയോ​ഗിക്കുന്ന ഒന്നാണ് മിക്സി ​ഗ്രൈൻഡർ. മാവ് തയ്യാറാക്കാൻ ആണെങ്കിലും മസാല പൊടിക്കാനാണെങ്കലും ചട്നി അരയ്ക്കാനുമൊക്കെ അധികം മെനക്കെടാതെ പണി ഈസിയാക്കി തരുന്നത് മിക്സിയാണ്. നിരന്തരം ഉപയോ​ഗിക്കുന്നതു കൊണ്ട് തന്നെ മിക്സിയുടെ ബ്ലേഡുകളുടെ മൂർച്ചയും പ്രവർത്തന ക്ഷമതയും പെട്ടെന്നു കുറയുന്നത് സ്വാഭാവികമാണ്. മിക്സി ബ്ലേഡുകളുടെ മൂർച്ച കൂട്ടാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ പരിശോധിച്ചാലോ?

മുട്ടത്തോട് ടെക്നിക്

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർ​ഗങ്ങളിലൊന്നാണിത്. മുട്ടത്തോട് നന്നായി കഴുകി ഉണക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് സെക്കൻഡുകൾ അടിച്ചെടുക്കുക. മുട്ടത്തോടിന്റെ പരുപരുപ്പ് ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാനും അതിന്റെ പഴയ മൂർച്ച തിരികെ ലഭിക്കാനും സഹായിക്കും.

കല്ലുപ്പ് മതി

സാധാരണ കല്ലുപ്പ് ഉപയോഗിച്ചും മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടാം. ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് ജാറിലിട്ട് അല്പനേരം പൾസ് ചെയ്യുക. കല്ലുപ്പിന്റെ പരുക്കൻ തരികൾ ഉരയുന്നത് ബ്ലേഡിന്റെ മൂർച്ചയില്ലായ്മ മാറ്റാൻ സഹായിക്കും.

ഐസ് ക്യൂബ് ഇട്ടു നോക്കാം

വളരെ ചിലവുകുറഞ്ഞതും എന്നാൽ ഫലപ്രദവുമായ മറ്റൊരു മാർഗ്ഗമാണ് ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നത്. കുറച്ചു ഐസ് ക്യൂബുകൾ ജാറിലിട്ട് മിക്സി അല്പനേരം പ്രവർത്തിപ്പിക്കുക. ഐസിന്റെ കാഠിന്യം ബ്ലേഡുകളെ വൃത്തിയാക്കാനും മികച്ച രീതിയിൽ മുറിക്കാനുള്ള അവയുടെ കഴിവ് വർധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ബ്ലേഡിന്റെ അരികുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റാനും ഇത് ഉത്തമമാണ്.

ബേക്കിങ് സോഡ

ബ്ലേഡ് മൂർച്ച കൂട്ടാൻ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ബേക്കിങ് സോഡ. കുറച്ചു ബേക്കിങ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കി ഒരു ബ്രഷ് ഉപയോഗിച്ച് ശ്രദ്ധയോടെ ബ്ലേഡിൽ തേച്ചുപിടിപ്പിക്കുക. അഞ്ച് മിനിറ്റ് വെച്ചതിന് ശേഷം പതുക്കെ ഉരച്ചു കഴുകിയാൽ അതിലെ എണ്ണമയവും അഴുക്കുമെല്ലാം മാറിക്കിട്ടും.

അലുമിനിയം ഫോയിൽ

ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ഉണ്ടെങ്കിലും ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. അല്പം അലുമിനിയം ഫോയിൽ ചുരുട്ടി ചെറിയ പന്തുപോലെയാക്കി ജാറിലിട്ട് കുറച്ചു സെക്കൻഡുകൾ മിക്സി പ്രവർത്തിപ്പിക്കുക. ഇത് ബ്ലേഡിലെ ചെറിയ കോട്ടങ്ങൾ പരിഹരിക്കാനും കൂടുതൽ നന്നായി പ്രവർത്തിക്കാനും സഹായിക്കും.

How to increase sharper mixer grinder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി; കൊളംബിയ ഭൂചലനത്തില്‍ മരണം 132 ആയി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എല്ലാവരേയും കൊല്ലും! സൗരവ് ഗാം​ഗുലിക്കും ഭാര്യയ്ക്കും വധഭീഷണി

'സത്യത്തിലും നീതിയിലും അചഞ്ചലമായ വിശ്വാസം'; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായി; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി