Tooth brush Meta AI Image
Health

ടൂത്ത് ബ്രഷ് എങ്ങനെ സൂക്ഷിക്കണം?

ബ്രഷുകൾ തുറന്ന് വയ്ക്കുന്നത് രോ​ഗാണുക്കൾ ബ്രഷിൽ പറ്റിപ്പിടിക്കാനും അവ ബ്രഷ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലെത്താനും കാരണമാകും.

Author : സമകാലിക മലയാളം ഡെസ്ക്

ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമെങ്കിലും അവ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യത്തിൽ ഇന്നും നമ്മൾക്ക് അത്ര അറിവില്ല. പലരും ബ്രഷുകൾ കുളിമുറിയിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഏറ്റവും അനാരോ​ഗ്യകരമായ ഒരു ശീലമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൃത്തിയാകാൻ കുളിമുറി ഉപയോ​ഗിക്കാമെങ്കിലും നിരവധി രോ​ഗാണുക്കളുടെ ഹബ് ആണ് കുളിമുറിയും ടോയ്ലറ്റും.

മാത്രമല്ല, എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നയിടം കൂടിയാണ്. ഇവിടെ ബ്രഷുകൾ തുറന്ന് വയ്ക്കുന്നത് രോ​ഗാണുക്കൾ ബ്രഷിൽ പറ്റിപ്പിടിക്കാനും അവ ബ്രഷ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലെത്താനും കാരണമാകും.

ബ്രഷ് സൂക്ഷിക്കേണ്ട രീതി

അടപ്പുകള്‍ ഉള്ള ടൂത്ത് ബ്രഷ് ഇപ്പോൾ വിപണിയിലുണ്ട്. ഇത് വളരെ നല്ലൊരു സംവിധാനമാണ്. പ്രാണികളോ കീടാണുക്കളോ കയറാതെ ബ്രഷ് സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈര്‍പ്പത്തോടെ ബ്രഷ് ഇത്തരത്തില്‍ അടച്ചു സൂക്ഷിക്കുന്നത് പൂപ്പല്‍ ഉണ്ടാകാനും ഇത് അണുബാധയിലേക്കും നയിച്ചേക്കാം.

  • ശുചി മുറിയില്‍ നിന്ന് മാറി ഒരു ഗ്ലാസില്‍ കുത്തിനിര്‍ത്തുന്നതാണ് ബ്രഷ് ഡ്രൈ ആകാന്‍ നല്ലത്. ഇത് അണുബാധയുണ്ടാകാതിരിക്കാനും സഹായിക്കും.

  • ബ്രഷ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കഴുകുന്നതും നല്ലതാണ്.

ബ്രഷുകൾ മൂന്ന് തരത്തിലുണ്ട്

  • സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രഷുകള്‍ മോണ രോഗങ്ങള്‍, ബ്ലീഡിങ് ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്. പല്ലുകള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്രാ സോഫ്റ്റ് ബ്രിസിലുള്ള ബ്രഷുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.

  • വെപ്പു പല്ലുകള്‍ പോലുള്ള ഫേക്ക് പല്ലുകള്‍ വൃത്തിയാക്കാനാണ് ഹാര്‍ഡ് ടൂത്ത് ബ്രഷ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

  • ദൈംദിന ഉപയോഗത്തിന് എപ്പോഴും മീഡിയം ടൂത്ത് ബ്രഷ് ആണ് നല്ലത്. പല്ലുകള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്തവര്‍ മീഡിയം ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്.

How to keep tooth brush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍