Brushing teeth Meta AI Image
Health

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ബ്രഷിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്- ഹാന്‍ഡില്‍, നെക്ക്, ബ്രിസില്‍.

സമകാലിക മലയാളം ഡെസ്ക്

ദിവസവും മുടങ്ങാതെ പല്ലുകൾ ബ്രഷ് ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ബ്രഷ് ചെയ്ത ശേഷം ബ്രഷുകൾ എങ്ങനെ സൂക്ഷിക്കണം എവിടെ വയ്ക്കണമെന്നതിൽ ഇന്നും ആശയക്കുഴപ്പമാണ്. പലരും ബ്രഷുകൾ കുളിമുറിയിൽ തുറന്ന അവസ്ഥയിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറ്റവും അനാരോ​ഗ്യകരമായ ഒരു ശീലമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വൃത്തിയാകാൻ കുളിമുറി ഉപയോ​ഗിക്കാമെങ്കിലും നിരവധി രോ​ഗാണുക്കളുടെ ഹബ് ആണ് കുളിമുറിയും ടോയ്ലറ്റും. മാത്രമല്ല, എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്നയിടം കൂടിയാണിത്. ഇവിടെ ബ്രഷുകൾ തുറന്ന് വയ്ക്കുന്നത് രോ​ഗങ്ങളുക്കൾ ബ്രഷിൽ പറ്റിപ്പിടിക്കാനും അവ ബ്രഷ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലെത്താനും കാരണമാകും.

ബ്രഷ് സൂക്ഷിക്കേണ്ട രീതി

  • അടപ്പുകള്‍ ഉള്ള ടൂത്ത് ബ്രഷ് ഇപ്പോൾ വിപണിയിലുണ്ട്. ഇത് വളരെ നല്ലൊരു സംവിധാനമാണ്. പ്രാണികളോ കീടാണുക്കളോ കയറാതെ ബ്രഷ് സംരക്ഷിക്കാൻ ഇത് സഹായിക്കും. എന്നാൽ അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈര്‍പ്പം ഉള്ള സമയം ബ്രഷ് ഇത്തരത്തില്‍ അടച്ചു സൂക്ഷിക്കുന്നത് പൂപ്പല്‍ ഉണ്ടാകാനും ഇത് അണുബാധയിലേക്കും നയിച്ചേക്കാം.

  • ശുചി മുറിയില്‍ നിന്ന് മാറി ഒരു ഗ്ലാസില്‍ കുത്തിനിര്‍ത്തുന്നതാണ് ബ്രഷ് ഡ്രൈ ആകാന്‍ നല്ലത്. ഇത് അണുബാധയുണ്ടാകാതിരിക്കാനും സഹായിക്കും.

  • ബ്രഷ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കഴുകുന്നതും നല്ലതാണ്.

ബ്രഷിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്- ഹാന്‍ഡില്‍, നെക്ക്, ബ്രിസില്‍. ഇതില്‍ ബ്രിസിലിന്റെ ഡയമീറ്റര്‍ അനുസരിച്ച ബ്രഷുകളെ മൂന്ന് തരത്തിൽ തരം തിരിച്ചിരിക്കുന്നു.

  • ഹാര്‍ഡ്

  • മീഡിയം

  • സോഫ്റ്റ്

  • സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രഷുകള്‍ മോണ രോഗങ്ങള്‍, ബ്ലീഡിങ് ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്. പല്ലുകള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്രാ സോഫ്റ്റ് ബ്രിസിലുള്ള ബ്രഷുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.

  • വെപ്പു പല്ലുകള്‍ പോലുള്ള ഫേക്ക് പല്ലുകള്‍ വൃത്തിയാക്കാനാണ് ഹാര്‍ഡ് ടൂത്ത് ബ്രഷ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

  • ദൈംദിന ഉപയോഗത്തിന് എപ്പോഴും മീഡിയം ടൂത്ത് ബ്രഷ് ആണ് നല്ലത്. പല്ലുകള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്തവര്‍ മീഡിയം ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്.

How to keep Tooth Brush properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT