Acidity Problems Pinterest
Health

അസിഡിറ്റി പതിവാണോ? നിങ്ങളുടെ ഭക്ഷണശീലമാകാം വില്ലൻ, ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ

ചില സാഹചര്യങ്ങളിൽ ഈ ആസിഡ് അമിതമായി രൂപപ്പെടുകയോ അന്നനാളത്തിലേക്ക് മടങ്ങിയെത്തുകയോ ചെയ്യുമ്പോൾ നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്ഷണം കഴിച്ച ശേഷം ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറുകത്തൽ, പുളിച്ചുതികട്ടൽ, വയറുവീക്കം തുടങ്ങിയ അസ്വസ്ഥതകൾ പലപ്പോഴും നമ്മൾ ​ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞു അ​ഗണിക്കാറുണ്ട്. എന്നാൽ ഇത് ആവർത്തിച്ച് വരുന്നത് ശരീരത്തിന്റെ മുന്നറിയിപ്പാകാം. ഭക്ഷണരീതി, ഉറക്കക്കുറവ്, മാനസിക സമ്മർദം, തെറ്റായ ജീവിതശൈലി എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന കാരണങ്ങൾ.

എന്താണ് അസിഡിറ്റി?

നമ്മുടെ വയറ്റിൽ ഭക്ഷണം ദഹിപ്പിക്കുന്നതിന് ഹൈഡ‍്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ഈ ആസിഡ് അമിതമായി രൂപപ്പെടുകയോ അന്നനാളത്തിലേക്ക് മടങ്ങിയെത്തുകയോ ചെയ്യുമ്പോൾ നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാം. ഇതാണ് സാധാരണയായി അസിഡിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.

അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ

  • നെഞ്ചെരിച്ചിൽ

  • വയറുകത്തൽ

  • പുളിച്ചുതികട്ടൽ

  • ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത

  • വയറുവീക്കം

  • ഓക്കാനം

  • തൊണ്ടയിൽ കത്തുന്ന പോലെ തോന്നുക

  • രാത്രി കിടക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക

അസിഡിറ്റിക്ക് പിന്നിൽ പല കാരണങ്ങളുണ്ട്. പ്രധാന കാരണം, ഭക്ഷണം കഴിക്കാൻ വൈകുമ്പോൾ വയറ്റിലെ ആസിഡ് ഉൽപാദനം വർധിക്കാം. ഇത് അസിഡിറ്റിയിലേക്ക് നയിക്കും. കൂടാതെ ഫാസ്റ്റ് ഫുഡ്, ഫ്രൈ ചെയ്ത വിഭവങ്ങൾ, മസാല കൂടിയ വിഭവങ്ങൾ എന്നിവയും അസിഡിറ്റി കൂട്ടാം.

ചായയും അസിഡിറ്റിയും

ചായയിലോ കാപ്പിയിലോ അടങ്ങിയ കഫീൻ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർധിപ്പിക്കാൻ കാരണമാകുന്നതാണ്. രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുന്നത് അസിഡിറ്റി വഷളാകാതെ സഹായിക്കും. രാത്രി വൈകി കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും അസിഡിറ്റിയെ ട്രി​ഗർ ചെയ്യാം.

അതുപോലെ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കിടക്കുന്ന ശീലം അസിഡിറ്റിയെ രൂക്ഷമാക്കാം. കൂടാതെ മാനസികസമ്മർദവും ആശങ്കയുമൊക്കെ നമ്മുടെ ​ദഹനപ്രവർത്തനത്തെ ബാധിക്കുന്നതാണ്. പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും ഉദരത്തിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം.

അസിഡിറ്റി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒറ്റയടിക്ക് അധികം ഭക്ഷണം കഴിക്കുന്നതിനെക്കാൾ ചെറിയ അളവുകളിൽ പലതവണയായി ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

  • വെള്ളം മതിയായ അളവിൽ കുടിക്കുക.

  • ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ദഹനത്തിന് സഹായിക്കും.

  • അത്താഴം വൈകുന്നേരം ഏഴ് മണിക്കു മുൻപ് കഴിക്കാം.

  • കഫീൻ അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്താം.

  • ഫൈബർ അടങ്ങിയ ഭക്ഷണം ദഹനത്തിന് സഹായിക്കും.

  • ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്, അത് ആസിഡ് അന്നനാളത്തിലേക്ക് മടങ്ങിവരാൻ ഇടയാക്കും.

  • യോഗ, ധ്യാനം, വ്യായാമം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

അസിഡിറ്റി ഉള്ളവർ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

  • പഴം

  • ഓട്സ്

  • തൈര്

  • ഇളനീർ

  • വെള്ളരിക്ക

  • ജീരകവെള്ളം

  • ഇഞ്ചി ചേർത്ത ചൂടുവെള്ളം

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  • അധികമായി മസാലയുള്ള ഭക്ഷണം

  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

  • സോഡയും കാർബണേറ്റഡ് പാനീയങ്ങളും

  • അമിതമായ കാപ്പി, ചായ ഉപഭോഗം

  • പാക്കറ്റ് ഫുഡുകൾ

  • പുളിയുള്ള ഭക്ഷണം

അസിഡിറ്റി സാധാരണ പ്രശ്നമാണെങ്കിലും അത് ആവർത്തിച്ച് വരുന്നത് ശീലങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായെന്നതിൻ്റെ സൂചനയാണ്. ശരിയായ ഭക്ഷണക്രമം, സമയബന്ധിതമായ ഉറക്കം, സമ്മർദ നിയന്ത്രണം എന്നിവയിലൂടെ അസിഡിറ്റിയെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിയും.

How to prevent Acidity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളത്ത് തീവ്രമഴ; സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്; ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ ഉയര്‍ത്തി

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ വിജയം; സിപിഎം രണ്ടാമത്; തൃണമൂലിന് ലഭിച്ചത് 7,783 വോട്ട് മാത്രം

സോഷ്യല്‍ മീഡിയയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പന; കടുത്ത ശിക്ഷ, ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ; 32 തസ്തികകൾ, 194 ഒഴിവുകൾ; അവസാന തീയതി ജൂൺ 12

'അതിശയൻ', 'അത്ഭുത ദ്വീപ്', 'യക്ഷി' യൂണിവേഴ്സ് ആയിരിക്കുമോ ?'; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

SCROLL FOR NEXT