curd in summer Pinterest
Health

വേനൽക്കാലത്ത് തൈരിന് പുളി കൂടിയോ? ഒഴിവാക്കാൻ ചില പൊടിക്കൈകൾ

ശൈത്യകാലത്ത് 8-10 മണിക്കൂറുകൊണ്ടാണ് പാൽ പുളിക്കുന്നത്. എന്നാൽ വേനലിൽ മണിക്കൂറുകൾക്കുള്ളിൽ പുളിച്ച തൈരായി മാറും.

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് തൈര് സൂക്ഷിക്കുന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. കാരണം ചൂടു കൂടുമ്പോൾ തൈര് പെട്ടെന്ന് പുളിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് തൈരിന്റെ മൃദുലവും ക്രീമിയുമായ ഘടനയും രുചിയിലും വ്യത്യാസമുണ്ടാക്കും. എന്നാൽ ചൂട് കൂടിയാലും തൈര് അധികം പുളിക്കാതിരിക്കാൻ ചില പൊടിക്കൈകൾ നോക്കിയാലോ?

ചൂടു കൂടുമ്പോൾ ഫെർമന്റേഷൻ പ്രക്രിയയിൽ ബാക്ടീരിയകളുടെ പ്രവർത്തനം കൂടുന്നതിനാലാണിത്. ഉയർന്ന താപനില നല്ല ബാക്ടീരിയകളെ അതിവേഗം പെരുകാൻ പ്രോത്സാഹിപ്പിക്കുകയും പാലിലെ മധുരത്തെ ലാക്റ്റിക് ആസിഡാക്കി മാറ്റുകയും ചെയ്യുന്നു. അസിഡിറ്റി വേഗത്തിൽ വർധിക്കുന്നതിനാൽ, തൈര് വേഗത്തിൽ കടുപ്പമുള്ളതും പുളിക്കാനും കാരണമാകും. കൃത്യസമയത്ത് തന്നെ തണുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സ്വാഭാവിക പ്രക്രിയ തുടരുകയും തൈര് അമിതമായി പുളിക്കുകയും ചെയ്യും.

തൈര് അമിതമായി പുളിച്ചു പോകാതിരിക്കാനുള്ള വഴികൾ

ശൈത്യകാലത്ത് 8-10 മണിക്കൂറുകൊണ്ടാണ് പാൽ പുളിക്കുന്നത്. എന്നാൽ വേനലിൽ മണിക്കൂറുകൾക്കുള്ളിൽ പുളിച്ച തൈരായി മാറും. കൃത്യസമയത്ത് ഈ പ്രക്രിയ നിർത്തുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. പലരും തൈര് വളരെ ഉറച്ചതിന് ശേഷം ഫ്രിഡ്ജിൽ വെക്കാറുണ്ട് എന്നാൽ വേനൽക്കാലത്ത് ഈ കാലതാമസം നഷ്ടം വരുത്തും. തൈര് സെറ്റ് ആയതിനു ശേഷവും പുളിപ്പിക്കുന്നത് നിൽക്കില്ല. തണുപ്പിക്കുമ്പോൾ മാത്രമേ അത് കുറയുകയുള്ളു.

തൈര് നേരത്തെ പരിശോധിച്ച ശേഷം, അധിക സമയം പുറത്ത് വയ്ക്കാതെ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് നല്ലത്. ഉറയൊഴിക്കാൻ ഉപയോ​ഗിക്കുന്ന തൈരിന്റെ അളവു തൈര് എത്ര വേ​ഗത്തിൽ പുളിക്കുന്നുവെന്നതിനെ ബാധിക്കും. വേനൽക്കാലത്ത് ഉറയൊഴിക്കുന്നതിന്റെ അളവു കുറയ്ക്കാൻ ശ്രദ്ധിക്കണം. 500 മില്ലി പാലിന് അര ടീസ്പൂൺ തൈര് മതിയാകും.

വേനൽക്കാലത്ത്, അടുക്കളയിലെ ചെറിയ ചൂട് പോലും പുളിപ്പിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തിയേക്കാം. അടുക്കളയിലെ താരതമ്യേന തണുത്ത ഭാഗത്ത് തൈര് സൂക്ഷിക്കുക. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലത്തോ ഗ്യാസ് സ്റ്റൗവിനടുത്തോ തൈര് വെക്കുന്നത് ഒഴിവാക്കുക.

മൺപാത്രങ്ങൾ

തൈര് മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നത് അധിക ഈർപ്പം ആ​ഗിരണം ചെയ്യാനും തൈര് സ്വാഭാവികമായി തണുപ്പിക്കാനും സഹായിക്കും. രുചി കൂടുതൽ നേരം നിലനിർത്താനും ഇത് സഹായിക്കും.

How to prevent curd turning sour in summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാള്‍; പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലുമില്ല: പിണറായി വിജയന്‍

ഫ്രിഡ്ജിൽ വെച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

'മമ്മൂക്കയും മോഹൻലാലുമുള്ള വേദിയിൽ നിന്ന് ജോജു ഇറങ്ങിപ്പോയി; അദ്ദേഹത്തെ അവിടെ കയറ്റാതിരിക്കാൻ കളിച്ചത് പിഷാരടി'

വിദേശത്ത് പഠിക്കാൻ 25 ലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ്പ്, മാർച്ച് 31 വരെ അപേക്ഷിക്കാം

2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നു?; വിഡി സതീശന്‍ ഗോള്‍വാള്‍ക്കര്‍ക്കു മുന്നില്‍ വിളക്കു കൊളുത്തുന്ന ചിത്രവുമായി മുഖ്യമന്ത്രി

SCROLL FOR NEXT