Parenting tips Meta AI Images
Health

തല്ലി വളര്‍ത്തിയാല്‍ നന്നാവുമോ കുട്ടികള്‍, കുസൃതി അച്ചടക്കമില്ലായ്മയുടെ ലക്ഷണമല്ല

ഭയമെന്ന വികാരം കുട്ടികളില്‍ ഉത്കണ്ഠയും ആക്രമണ സ്വഭാവവും വളര്‍ത്തും.

സമകാലിക മലയാളം ഡെസ്ക്

'ന്നേ ഉള്ളുവെങ്കിലും ഉലയ്ക്കക്കടിച്ചു വളർത്തണം', കുട്ടികളില്‍ അച്ചടക്ക ശീലം വളര്‍ത്താന്‍ എളുപ്പമാര്‍ഗം വടിയാണെന്ന് കരുതുന്ന മാതാപിതാക്കളും അധ്യാപകരും ഇന്നത്തെ കാലത്തും കുറവല്ല. കുരുത്തക്കേട് സഹിക്കാനാവാതെ വരുമ്പോഴാകും പലപ്പോഴും അടി പൊട്ടുക. എന്നാല്‍ ഇത് കുട്ടികളില്‍ അച്ചടക്കമല്ല, നിങ്ങളോടുള്ള ഭയമാകും വളര്‍ത്തുക.

തല്ലും വഴക്കുമില്ലാതെ കുട്ടികളെ ആരോഗ്യകരമായി വളര്‍ത്താം

ഭയമെന്ന വികാരം കുട്ടികളില്‍ ഉത്കണ്ഠയും ആക്രമണ സ്വഭാവവും വളര്‍ത്തും. മാത്രമല്ല, കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അല്ലെങ്കില്‍ അധ്യാപകരുമായുള്ള ബന്ധം വഷളാകുന്നു. അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കുറയ്ക്കുകയും ചെയ്യും. കുട്ടികള്‍ക്ക് നല്ലൊരു കുട്ടിക്കാലം സൃഷ്ടിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. വളരെ ശ്രദ്ധാപൂര്‍വം വേണം കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്.

കുട്ടികള്‍ വികൃതി അല്ലെങ്കില്‍ അനുസരണക്കേട് കാണിക്കുന്നത് അച്ചടക്കമില്ലാത്തതു കൊണ്ടല്ല, അവർ നിരാശയിലോ, ക്ഷീണിതരോ, ആശയക്കുഴപ്പത്തിലോ അല്ലെങ്കിൽ അവരുടെ അതിരുകൾ പരീക്ഷിക്കുകയോ ആവാം എന്ന സൂചനയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വടിയെടുക്കുന്നതിന് പകരം, അവർ എന്താണ് നിങ്ങളോട് ആശയവിനിമനം നടത്താൻ ആ​ഗ്രഹിക്കുന്നതെന്ന് മനസിലാക്കി, അതനുസരിച്ച് പെരുമാറുക.

ഒരു സമീപകാല പഠനത്തില്‍ യോ​ഗയും മൈൻഡ്ഫുൾനസ് പരിശീലനങ്ങളും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇടപെടലുകളെ പരിവർത്തനം ചെയ്യാനും സമ്മർദം കുറയ്ക്കാനും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിച്ചതായി കണ്ടെത്തി. പ്രത്യേകിച്ച് കൗമാരക്കാരും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിൽ.

ശാരീരികമായ ശിക്ഷ, അത് ആക്രോശിക്കുകയോ, അടിക്കുകയോ, കഠിനമായി ശകാരിക്കുകയോ ആകട്ടെ, അത് കുട്ടികളില്‍ ആഴത്തിലുള്ള വൈകാരിക അടയാളങ്ങൾ അവശേഷിപ്പിക്കും. ഇത് കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും.

2019 ലെ ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജി പഠനത്തില്‍, മൈൻഡ്‌ഫുൾനെസ് അമിതമായി പ്രതികരിക്കുന്ന പാരന്‍റിങ്, മാതൃ ഉത്കണ്ഠ, വിഷാദം എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. സ്വയം അനുകമ്പ വർധിപ്പിക്കുകയും കുട്ടികളുടെ ആക്രമണാത്മക പെരുമാറ്റങ്ങൾ കുറയ്ക്കുകയും ചെയ്തുവെന്നും പഠനത്തില്‍ പറയുന്നു.

യോഗ പരിശീലനവും മൈന്‍ഡ്ഫുള്‍നസും നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും പ്രതികരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. കുട്ടികളെ ആശ്വസിപ്പിക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാകും. നിങ്ങളുടെ വീട്ടിലോ ക്ലാസ് മുറിയിലോ, കുട്ടിക്ക് ശാന്തനാകാൻ പോകാൻ കഴിയുന്ന ഒരു ചെറിയൊരു ഇടം സൃഷ്ടിക്കുക. ഇത് അവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാന്‍ സഹായിക്കും. അവർക്ക് പിന്തുണ ആവശ്യമുണ്ടെങ്കിൽ അവരോടൊപ്പം ഇരിക്കുക.

Parenting Tips: Raising kids without shouting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT