Cucumber Pinterest
Health

കയ്ക്കാത്ത കക്കരിക്ക എങ്ങനെ തിരിച്ചറിയാം? ചില പൊടിക്കൈകളുണ്ടേ...

നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

വേനൽച്ചൂടിനെ ചെറുക്കാൻ കുക്കുമ്പർ ബെസ്റ്റാണ്. എന്നാൽ നോക്കി വാങ്ങിയില്ലെങ്കിൽ നല്ല പണി കിട്ടാനും സാധ്യതയുണ്ട്. വലിപ്പവും ഭം​ഗിയും നോക്കി കടയിൽ നിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് മുറിച്ചു കഴിക്കുമ്പോഴാണ് കയ്പ്പുണ്ടെന്ന് മനസ്സിലാവുക. രുചിച്ചു നോക്കാതെ കയ്പ്പുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാമെന്നാണ് ചിന്തിക്കുന്നതെങ്കിൽ. അതിന് ചില ടിപ്സ് പറഞ്ഞു തരാം.

കാലാവസ്ഥ വ്യത്യാസം, നനവു ശരിയാകാതെ വരുമ്പോൾ, അമിതമായ ചൂട്, മണ്ണിന്റെ പ്രശ്നങ്ങൾ എന്നിവയൊക്കെ കുക്കുമ്പറിന് കയ്പ്പുണ്ടാകാൻ കാരണമാകാം. മിക്കവാറും കുക്കുമ്പറിന്റെ അറ്റങ്ങളിലാകും കയ്പ്പ് കൂടുതൽ അനുഭവപ്പെടുക. കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ട് കുക്കുമ്പറുകൾക്ക് രണ്ട് രുചി വരാനുള്ള കാരണം ഇതുകൊണ്ടാണ്.

കയ്പ്പില്ലാത്ത കുക്കുമ്പർ എങ്ങനെ തിരഞ്ഞെടുക്കാം

നിറം

നല്ല കടും പച്ച നിറവും തൊലിക്ക് ഉറപ്പുള്ളതും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കിൽ അത് അധികം പഴുത്തതോ കേടായതോ ആകാം. അതുപോലെ തൊട്ടുനോക്കുമ്പോൾ നല്ല മാർദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്ക ഒഴിവാക്കുന്നതാണ് നല്ലത്. അവയ്ക്ക് കയ്പ്പുണ്ടാകാൻ സാധ്യത കൂടുതലാണ്.

വലിപ്പം

തടിച്ചതോ വളഞ്ഞതോ ആയവയിൽ വിത്തുകൾ കൂടുതലുണ്ടാകും. ഇതും കയ്പ്പ് കൂട്ടും. അതുകൊണ്ട് അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കുന്നതാണ് എപ്പോഴും നല്ലത്.

മണം

നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും. എന്തെങ്കിലും പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാൽ അത് എടുക്കാതിരിക്കുന്നതാണ് ബുദ്ധി. വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുമ്പോൾ നല്ല ഉറപ്പ് തോന്നണം, എന്നാൽ കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കിൽ അത് കേടായതാകാം, എന്നാൽ വല്ലാതെ കട്ടിയുള്ളതാണെങ്കിൽ പഴകിയതും കയ്പ്പുള്ളതുമാകാനും സാധ്യതയുണ്ട്.

ഇനി വാങ്ങി വീട്ടിൽ കൊണ്ടുവന്ന ശേഷം കയ്പ്പുണ്ടോ എന്ന് അറിയാനും ഒരു എളുപ്പവഴിയുണ്ട്. കക്കിരിക്കയുടെ ഒരറ്റത്തുനിന്ന് ചെറിയൊരു കഷ്ണം മുറിച്ച് അവിടെത്തന്നെ നന്നായി ഉരസി നോക്കുക. അപ്പോൾ വെളുത്ത പത പോലെ വരുന്നുണ്ടെങ്കിൽ അതിൽ കയ്പ്പുണ്ടെന്ന് ഉറപ്പിക്കാം.

എന്ന് കരുതി അത് ഉപേക്ഷിക്കേണ്ടതില്ല. പുറംതൊലി കളഞ്ഞും അറ്റങ്ങൾ കുറച്ചധികം മുറിച്ചു മാറ്റിയും ഈ കയ്പ്പ് കളയാവുന്നതേയുള്ളൂ. മുറിച്ച ഭാഗത്ത് അൽപ്പം ഉപ്പ് വിതറി ഉരസുന്നതും കയ്പ്പ് മാറ്റാൻ സഹായിക്കും. എന്നാൽ ഇതൊക്കെ ചെയ്തിട്ടും വല്ലാത്ത കയ്പ്പാണ് തോന്നുന്നതെങ്കിൽ അത് കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, അല്ലെങ്കിൽ ചിലപ്പോൾ വയറുവേദനയ്ക്ക് കാരണമായേക്കാം.

How to select Cucumber on summer season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതപരമായ വിശ്വാസം ജുഡീഷ്യല്‍ പരിശോധനയ്ക്കും മേലെ; ശബരിമലയില്‍ യുവതീപ്രവേശന വിലക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ, മറ്റു 'കിടിലന്‍' ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

'പാവം മുത്തശ്ശന്‍, നേരത്തെ ഒരു ഫോട്ടോ പോലുമില്ല, മരിച്ച ശേഷം ഫോട്ടോയിടുന്നത് ലജ്ജാകരം'; മറുപടി നല്‍കി അഹാന

മദ്യപിച്ച് ലക്ക് കെട്ട് വാഹനമോടിച്ചു; ഡേവിഡ് വാർണർ അറസ്റ്റിൽ

'തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ച തിരക്കഥയുമായി രേവന്ത് റെഡ്ഡി കേരളത്തില്‍ എത്തിയിരിക്കുന്നു; പിണറായിയുടെ നേതൃത്വത്തിനൊപ്പം നില്‍ക്കൂ!'

SCROLL FOR NEXT