How to store milk in fridge Meta AI Image
Health

ഫ്രിഡ്ജിൽ എങ്ങനെ പാൽ സൂക്ഷിക്കണം, ദീർഘനാൾ കേടാകാതിരിക്കാൻ ഫ്രീസിങ് ടെക്നിക്

പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പാൽ ഉപയോ​ഗിച്ചു തീർക്കണം.

സമകാലിക മലയാളം ഡെസ്ക്

മിക്കവാറും വീടുകളിൽ ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് പാൽ. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ ഒഴിയാതെ പാൽ കരുതി വയ്ക്കുന്ന ശീലം പലവീടുകളിലുമുണ്ടാകും. എന്നാൽ ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഫ്രിഡ്ജിൽ പാൽ എത്ര നാൾ വരെ സൂക്ഷിക്കാം

പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പാൽ ഉപയോ​ഗിച്ചു തീർക്കണം. എയര്‍ ടൈറ്റ് ആയ ​ഗ്ലാസ് കുപ്പിയിലോ കണ്ടെയ്നറിലോ വേണം പാൽ സൂക്ഷിക്കാൻ. പാത്രത്തിൽ പാലിരിക്കുന്ന അളവിന് മുകളില്‍ 1-1.5 ഇഞ്ച് വരെ സ്‌പെയ്‌സ് വെറുതെയിടണം. കാരണം ഫ്രീസ് ചെയ്യുമ്പോള്‍ മറ്റേത് ദ്രാവകം പോലെ പാലും വികസിച്ചു വരും. ഇതിനു മാത്രം സ്‌പെയ്‌സ് പാത്രത്തിനകത്തില്ലെങ്കില്‍ കുപ്പി പൊട്ടിപ്പോകും.

ഫ്രിഡ്ജിൽ മത്സ്യമോ മാംസമോ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയുടെ ​ഗന്ധം പാൽ എളുപ്പത്തില്‍ പിടിച്ചെടുക്കാം. പിന്നീട് തണുപ്പ് വിടുമ്പോള്‍ മാത്രമേ നമുക്കിത് തിരിച്ചറിയാനാകൂ. അതിനാലാണ് വൃത്തിയായി അടച്ച് സൂക്ഷിക്കണമെന്ന് പറയുന്നത്. ഫുള്‍ ഫാറ്റ് മില്‍ക്കിനെക്കാള്‍ ഫ്രീസര്‍ ലൈഫ് കൂടുതലുള്ളത് സ്‌കിമ്മ്ഡ് മില്‍ക്കിനാണ്.

പാൽ എങ്ങനെ ഫ്രീസ് ചെയ്തു സൂക്ഷിക്കാം

ഐസ് ക്യൂബ്‌സ് വയ്ക്കുന്ന ട്രേകളില്‍ പാല്‍ നിറച്ചുവയ്ക്കാം. ഒന്ന് ഫ്രീസായ ശേഷം ട്രേ റീ സീലബിള്‍ പ്ലാസ്റ്റിക് ബാഗിലേക്ക് മാറ്റാം. ആവശ്യമുള്ളപ്പോള്‍, അതിന് അനുസരിച്ച അളവില്‍ പാല്‍ ക്യൂബുകളെടുക്കുക, ബാക്കി അവിടെ തന്നെ വയ്ക്കാം.

പരമാവധി പാല്‍ ഡീഫ്രോസ്റ്റ് ചെയ്യുന്നത് ഫ്രിഡ്ജിന് അകത്ത് തന്നെ വച്ചായിരിക്കണം. റൂം ടെമ്പറേച്ചറില്‍ പെട്ടെന്ന് എടുത്തുവയ്ക്കുമ്പോള്‍ അതിലെ ബാക്ടീരിയല്‍ വളര്‍ച്ച കൂടുതലാകാന്‍ സാധ്യതയുണ്ട്. ഈ പാല്‍ ഒരുപക്ഷേ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.

How to store milk in fridge for long time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

തെരഞ്ഞെടുപ്പ് തോറ്റു, ലാലുവിന്റെ മകള്‍ ആര്‍ജെഡി വിട്ടു; 'കുടുംബവുമായും ഇനി ബന്ധമില്ല'

കാപ്പി അമിതമായി കുടിക്കാറുണ്ടോ? പണി പുറകേ വരുന്നുണ്ട്

'ഒരു ഡയലോ​ഗ് പോലുമില്ലാതെ, ഇത്ര കൃത്യമായി വികാരങ്ങൾ അവതരിപ്പിക്കാൻ ജോർമയെ കഴിഞ്ഞേയുള്ളൂ'; സിസു 2വിനേക്കുറിച്ച് സംവിധായകൻ

ഒട്ടകങ്ങളെ മേയ്ക്കാൻ ഇനി എന്തെളുപ്പം; എ ഐ ഡ്രോൺ കാമറ ഉണ്ടല്ലോ

SCROLL FOR NEXT