Menstrual cup Pexels
Health

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ചെയ്യരുത്

കപ്പിന്റെ സൈസ് ശരിയല്ലെങ്കിൽ ലീക് ആകാൻ സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്ന് ആര്‍ത്തവകാലം ടെന്‍ഷന്‍ ഫ്രീ ആക്കുന്നതില്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏറെ നാള്‍ ഉപയോഗിക്കാമെന്നതും സാനിറ്ററി പാഡുകള്‍ നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും മെന്‍സ്ട്രുവല്‍ കപ്പിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

പാഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്നും കുറവല്ല, എന്നാല്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം പാഡിനേക്കാള്‍ നല്ലത് കപ്പ് തന്നെയാണ്. സാനിറ്ററി പാ‍ഡുകളും തുണികളും ഏറെ നേരം മാറ്റാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാത്തതുമൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. എന്നാൽ കപ്പുകൾ ഉപയോ​ഗിക്കുകവഴി ആർത്തവകാലം ശുചിത്വമുള്ളതാക്കാം.

എന്താണ് മെൻസ്ട്രുവൽ കപ്പ്?

ആർത്തവ സമയത്ത് രക്തം ലീക് ചെയ്യാതെ ശേഖരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് മെൻസ്ട്രുവൽ കപ്പുകൾ. മെഡിക്കല്‍ സിലിക്കണ്‍ വച്ചുണ്ടാക്കുന്ന ഈ കപ്പ് പല വലുപ്പത്തില്‍ ലഭ്യമാണ്.

നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്. രക്തസ്രാവത്തിന്റെ തോത് അനുസരിച്ച് കപ്പ് മാറ്റേണ്ട സമയം വ്യത്യസ്തമായിരിക്കും. എങ്കിലും എട്ട് മണിക്കൂർ ആകുമ്പോഴെങ്കിലും പുറത്തെടുക്കുന്നതാണ് നല്ലത്. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.

മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചിലത്

  • പ്രായം, പ്രസവിച്ചതാണോ, രക്തസ്രാവം എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരി​ഗണിച്ചു വേണം കപ്പിന്റെ സൈസ് തീരുമാനിക്കാൻ. കപ്പിന്റെ സൈസ് ശരിയല്ലെങ്കിൽ ലീക് ആകാൻ സാധ്യതയുണ്ട്.

  • ഓരോ ആർത്തവത്തിന് മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കണം. മെൻസ്ട്രുവൽ കപ്പ് സ്റ്റെറിലൈസർ ഉപയോഗിച്ചു വൃത്തിയാക്കിയാലും മതി.

  • മെൻസ്ട്രുവൽ കപ്പ് വജൈനയ്ക്കുള്ളിലേക്കു വയ്ക്കുന്നതിനും പുറത്തെടുക്കുന്നതിനും മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴുകി, അണുവിമുക്തമാക്കണം.

  • 12 മണിക്കൂറിലധികം തുടർച്ചയായി മെൻസ്ട്രുവൽ കപ്പ് വയ്ക്കരുത്. ബ്ലീഡിങ് അധികമില്ലെങ്കിൽ കൂടി പുറത്തെടുത്തു കഴുകി വൃത്തിയാക്കി വീണ്ടും വയ്ക്കുക.

  • അഞ്ച് മുതൽ പത്തു വർഷം വരെയാണ് ഒരു മെൻട്രുവൽ കപ്പിന്റെ കാലാവധി.

  • ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

How to use menstrual cup properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

മണി വിട പറഞ്ഞിട്ട് പത്ത് കൊല്ലം, തറക്കല്ലില്‍ നിന്നുയരാതെ സ്മാരകം; തികഞ്ഞ അവജ്ഞയെന്ന് വിനയന്‍

'ഒന്നാമതെ ഞാൻ ദേഷ്യത്തിലായിരുന്നു, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് കാറിൽ‌ ഒറ്റയിടി; എന്റെ ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ് അത്'

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്, ആരോ​ഗ്യത്തിന് നല്ലതല്ല

SCROLL FOR NEXT