സ്ത്രീകളിലെ അർബുദങ്ങളെ പ്രതിരോധിക്കാൻ വികസിപ്പിച്ച എച്ച്പിവി വാക്സിൻ പുരുഷന്മാരിലും അർബുദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. സെവിക്കൽ, യോനി, വായ, തൊണ്ട, പെനൈൽ അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ സ്ത്രീകൾക്ക് നൽകുന്ന വാക്സിനാണ് എച്ച്പിവി വാക്സിൻ.
സ്ത്രീകളിലെ സെർവിക്കൽ കാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിൻ ആഗോളതലത്തിൽ ഫലപ്രദമായി അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുരുഷന്മാരിൽ എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിടങ്ങളിൽ വരുന്ന അർബുദത്തെ തടയാൻ വാക്‌സീന്‍ സഹായകമാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടികാണിക്കുന്നു.
സമാനപ്രായത്തിലുള്ള 34 ലക്ഷത്തോളം ആളുകളെ ഉൾപ്പെടുത്തി ഫിലാഡല്‍ഫിയയിലെ സിഡ്‌നി കിമ്മര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്സിൻ സ്വീകരിച്ച സ്ത്രീകളിൽ ഗർഭാശയ അർബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമാനമായി വാക്സിൻ എടുത്ത പുരുഷന്മാരിൽ മലദ്വാരം, പുരുഷലിംഗം, വായ, തൊണ്ട എന്നിവയിലെ അർബുദങ്ങൾ ഉൾപ്പെടെ എച്ച്പിവിയുമായി ബന്ധപ്പെട്ട എല്ലാ അർബുദങ്ങളുടെയും സാധ്യത കുറഞ്ഞതായും കണ്ടെത്തിയെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത്തരം അർബുദത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ വിശദീകരിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുവാക്കൾക്കിടയിൽ എച്ച്‌പിവി വാക്‌സിൻ എടുക്കുന്നത് നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവ് നോക്കിയാൽ അമേരിക്കയിൽ വാക്സിനേഷൻ നിരക്ക് പുരുഷന്മാർക്കിടെയിൽ എട്ട് ശതമാനത്തിൽ നിന്ന് 36 ശതമാനമായി വർധിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകളിൽ ഇത് 38 ശതമാനത്തിൽ നിന്ന് 49 ശതമാനമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates