ഭക്ഷണക്രമം 
Health

നേരം തെറ്റിയുള്ള കഴിപ്പ്, കാത്തിരിക്കുന്നത് ​ഗുരുതര രോ​ഗങ്ങൾ, ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ഇടവേള എത്ര വേണം

പോഷകങ്ങള്‍ ഉപോഗിക്കുന്നതിന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും കഴിക്കും, രാവിലെ കഴിച്ചു എന്ന സമാധാനത്തിൽ സൗകര്യപൂർവം ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് മാറ്റും. ഇതിന്റെ പിന്നാലെ അത്താഴവും കഴിച്ചു നേരെ കിടക്കയിലേക്ക്. ഇതാണ് നിങ്ങളുടെ ഭക്ഷണദിനചര്യയെങ്കിൽ നിരവധി രോ​ഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഭക്ഷണം ദഹിപ്പിക്കുക എന്നത് സമയം ആവശ്യമായ പ്രക്രിയയാണ്. ഉച്ച ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്കകം അത്താഴം കഴിക്കുന്നത് ആമാശയത്തിന് സമ്മർദമുണ്ടാക്കും. ഇത് ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങി നിരവധി ആരോ​ഗ്യാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അകലം പാലിക്കേണ്ടതുണ്ട്.

ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അത്താഴം കഴിക്കുന്നതിലൂടെ പോഷകങ്ങള്‍ ഉപോഗിക്കുന്നതിന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, അനാവശ്യമായി കലോറി കൂടുകയും ചെയ്യും. ഉച്ച ഭക്ഷണം കഴിഞ്ഞ് വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയുകയും ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയുള്ള അവസ്ഥ എന്നിവ അനുഭവപ്പെടും. മാത്രമല്ല ഉറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ശരിയായ ഭക്ഷണ ക്രമം ഏതാണ്?

ആരോഗ്യവാനായ ഒരു വ്യക്തി തങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് മുതല്‍ രണ്ടര നേരം ഭക്ഷണം എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. അതായത് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് മണി വരെ അല്ലെങ്കില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ. ഇതിനുള്ളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഇത് ശരീരത്തിന് വിശ്രമവും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

തകര്‍പ്പന്‍ പ്രകടനവുമായി ജെമിമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

'ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ

സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

SCROLL FOR NEXT