ആരോഗ്യകരമായ ജീവിതത്തിന് ദിവസവും വ്യായാമം ചെയ്യണമെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും സ്വന്തം കാര്യങ്ങൾ മാറ്റവയ്ക്കുകയാണ് എല്ലാവരുടെയും പതിവ്. വ്യായാമം ഇല്ല എന്ന് മാത്രമല്ല ഭക്ഷണകാര്യങ്ങളിലും ശ്രദ്ധയുണ്ടാകില്ല എന്നതാണ് വാസ്തവം.
ദിവസവും വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ
- ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും
- ഹൃദ്രോഗ സാധ്യത കുറയ്ക്കും
- തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കും
- അങ്കിലോസിസ് സ്‌പോണ്ടിലൈറ്റിസ്, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വേദന കുറയ്ക്കാം
- മൂഡ് ഡിസോർഡേഴ്സ് കുറയ്ക്കാം
- മാനസികാവസ്ഥയെ ഉണർത്തുന്ന ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം മെച്ചപ്പെടുത്തും
- എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മെച്ചപ്പെടുത്തും
- എനർജി ലെവൽ കൂട്ടും
- മെച്ചപ്പെട്ട ഉറക്കം ലഭിക്കും
- ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
- പ്രതിരോധശേഷി നിലനിർത്തും
ദിവസവും വ്യായാമം ചെയ്തില്ലെങ്കിൽ...
- ശരീരഭാരം കൂടും ഇത് പിന്നീട് പൊണ്ണത്തടിയിലേക്ക് നീങ്ങും
- ഉറക്കക്കുറവ്
- വിട്ടുമാറാത്ത ഹൃദ്രോഗത്തിനുള്ള സാധ്യത
- ഉയർന്ന രക്തസമ്മർദ്ദം
- തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകും
- മെറ്റബോളിസത്തെ ബാധിക്കും. ഇത് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവിനെയടക്കം ബാധിക്കും. സ്ലോ മെറ്റബോളിസം പൊണ്ണത്തടിയിലേക്ക് നയിക്കും
- പ്രമേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കും
- കാൻസർ സാധ്യത കൂട്ടും
- എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മോശമാക്കും
- കൊളസ്‌ട്രോൾ പ്രശ്‌നങ്ങൾ
- മാനസിക പിരിമുറുക്കം കൂടും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ