India second after Nigeria on largest number of unvaccinated children Lancet report file
Health

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത്

ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണുള്ളത്

കവിത ബജെലി ദത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളില്‍ വാക്‌സിൻ എടുപ്പിക്കുന്നതിനോട് മുഖം തിരിക്കുന്ന പ്രവണത കൂടിയതായി പഠനം. സിറോ ഡോസ് വാക്‌സിനേഷന്‍ എന്ന വിഭാഗത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ രണ്ടാമതാണെന്ന് ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ ഇന്ത്യയിലെ 1.44 ദശലക്ഷം കുട്ടികള്‍ക്ക് ഒരു പതിവ് വാക്‌സിനേഷന്‍ പോലും ലഭിച്ചില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണുള്ളത്. ഇതില്‍ നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി വാക്‌സിന്‍ കവറേജ് കൊളാബറേറ്റേഴ്‌സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. 2.5 ദശലക്ഷം വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ ഉള്ളത്. ഇന്ത്യ (1.4 ദശലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (882,000), എത്യോപ്യ (782,000), സൊമാലിയ (710,000), സുഡാന്‍ (627,000), ഇന്തോനേഷ്യ (538,000), ബ്രസീല്‍ (452,000) എന്നിങ്ങനെയാണ് കണക്കുകള്‍.

യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം പ്രകാരം ഇന്ത്യയില്‍ 12 രോഗങ്ങള്‍ളെ പ്രതിരോധിക്കാന്‍ ആണ് വാക്‌സിനേഷന്‍ നല്‍കി വരുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവയുടെ വിതരണം. ഡിഫ്തീരിയ-ടെറ്റനസ്-പെര്‍ട്ടുസിസ് വാക്‌സിനിലെ മൂന്ന് ഡോസുകളും, രണ്ട് ഡോസ് മീസില്‍സ് വാക്‌സിനുകള്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍, ലൈഫ്-കോഴ്‌സ് വാക്‌സിന്‍ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്. 2023 ഓടെ രാജ്യത്തെ 90 ശതമാനം കുട്ടികള്‍ളെയും വാക്‌സിനേഷന്റെ പരിധിയില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ 204 രാജ്യങ്ങളില്‍ 18 എണ്ണം മാത്രമേ ഇതിനകം ഈ ലക്ഷ്യം നേടിയിട്ടുള്ളൂ.

എന്നാല്‍, രാജ്യത്ത് പതിവ് ബാല്യകാല വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 75 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയാണ് വാക്‌സിനേഷന്‍ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിടത് എന്നാണ് വിലയിരുത്തല്‍. 2020 മുതലാണ് വാക്‌സിനേഷന്‍ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1.44 million children in India did not receive a single shot of any routine vaccination in 2023. India is second after Nigeria on largest number of unvaccinated children Lancet report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 740 lottery result

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

SCROLL FOR NEXT