indoor plants health benefits Pinterest
Health

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട അഞ്ച് ഇൻഡോർ ചെടികൾ, ആരോഗ്യ ഗുണങ്ങൾ

ഇൻഡേർ പ്ലാന്റുകൾ പ്രകൃതിയോട് കൂടുതൽ അടുപ്പം നൽകുന്നതിനും ആരോ​ഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിന് മാത്രമല്ല, ഇൻഡോർ പ്ലാൻ്റുകൾ വളർത്തുന്നത് നമ്മുടെ ആരോ​ഗ്യത്തിനും ഏറെ ​ഗുണകരമാണ്. ഇന്നത്തെ ന​ഗരജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ഓഫീസുകളിലും വീടിനുള്ളിലുമാണ്. ഇൻഡേർ പ്ലാന്റുകൾ പ്രകൃതിയോട് കൂടുതൽ അടുപ്പം നൽകുന്നതിനും ആരോ​ഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും.

വീടിനുള്ളിൽ ചെടി വളർത്തുന്നതു കൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ

വായു ശുദ്ധീകരണം

ഇൻഡോർ ചെടികളുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗുണങ്ങളിൽ ഒന്നാണിത്. ഇവ വായുവിലുള്ള പൊടി, വിഷാംശങ്ങൾ, കാർബൺ ഡൈഓക്സൈഡ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇത് വീടുനുള്ളിലെ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ചെടികളുടെ പച്ചപ്പ് കണ്ണിനും മനസ്സിനും ശാന്തത നൽകുന്നതാണ്. മാത്രമല്ല, സസ്യങ്ങളെ പരിപാലിക്കുന്നത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഏകാഗ്രതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നു

വീട്ടിലോ ഓഫീസിലോ സസ്യങ്ങൾ ഉള്ളത് ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.

നല്ല ഉറക്കത്തിന് സഹായകരം

ചില സസ്യങ്ങൾ രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ കിടപ്പുമുറിയിൽ വെച്ചാൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ട്.

മുറിയിലെ ഈർപ്പം

മഴക്കാലത്ത് ചില വീടുകളിൽ അമിത ഈർപ്പം അനുഭവപ്പെടാം. സസ്യങ്ങൾ ട്രാൻസ്പിരേഷൻ പ്രക്രിയയിലൂടെ അന്തരീക്ഷത്തെ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നു.

കണ്ണുകളുടെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു

കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് പച്ച സസ്യങ്ങൾ കാണുന്നത് കണ്ണുകൾക്ക് വിശ്രമം നൽകുകയും മാനസിക ആശ്വാസം നൽകുകയും ചെയ്യാം.

മഴക്കാല പരിപാലന ടിപ്പുകൾ

  • മണ്ണ് പൂർണമായി ഉണങ്ങാതെയും അമിതമായി നനയാതെയും സൂക്ഷിക്കുക.

  • ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഡ്രെയിനേജ് ഉറപ്പാക്കുക.

  • ഫംഗസ് ബാധ ഒഴിവാക്കാൻ ആവശ്യമായ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക.

  • ഇലകളിൽ പൊടി അടിയാതിരിക്കാൻ ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുക.

Snake Plant

വീട്ടിൽ വളർത്താൻ പറ്റിയ ചില ഇൻഡോർ പ്ലാൻ്റുകൾ

സ്നേക് പ്ലാൻ്റ്

അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ് സ്നേക്ക് പ്ലാന്റുകൾ. ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

Peace lily

പീസ് ലില്ലി

പീസ് ലില്ലിയുടെ മനോഹരമായ പൂക്കളും ഇലകളും വീടിന് ഒരു ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സഹായിക്കുന്നു. വീടുകളിലും ഓഫീസുകളിലും അലങ്കാര ചെടിയായി ഇത് വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നു. വെളിച്ചം കുറഞ്ഞ ഇടങ്ങളിലും ഇവ വളരുമെങ്കിലും ആവശ്യത്തിന് പ്രകാശം ലഭിച്ചാൽ മാത്രമേ നന്നായി പൂവിടുകയുള്ളൂ. ചട്ടിയിലെ മണ്ണ് നേരിയ ഈർപ്പത്തോടെ നിലനിർത്തുന്നതാണ് നല്ലത്. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

Aleo vera

കറ്റാർവാഴ

മലയാളികൾക്ക് പണ്ടുമുതലേ പരിചിതമായ ചെടിയാണ് കറ്റാർവാഴ. ഇന്ന് വീടിനുള്ളിലെ ചട്ടികളിലും ബാല്‌ക്കണികളിലും ഒതുക്കമുള്ള ഇൻഡോർ സസ്യമായും ഇത് വളർത്തപ്പെടുന്നു. ജലാംശം സംഭരിക്കുന്ന കട്ടിയുള്ള മാംസള ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കറ്റാർവാഴക്ക് കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വീടിനുള്ളിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

Money Plant

മണിപ്ലാൻ്റ്

മലയാളികളുടെ വീടുകളിലെ അകത്തളങ്ങളിൽ ഏറെ കണ്ടുവരുന്ന ഒരു ചെടിയാണ് മണിപ്ലാന്റ്. പല തരത്തിലുള്ള മണിപ്ലാൻ്റുകളുണ്ട്. ജനാലയ്ക്കൽ തൂക്കിയിട്ട ചട്ടികളിലും ചെറിയ ഗ്ലാസ് കുപ്പികളിലുമെല്ലാം ഈ ചെടി എളുപ്പത്തിൽ വളരുന്നു. മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താനാകുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

Spider Plant

സ്പൈഡർ പ്ലാൻ്റ്

നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്ത് വയ്ക്കാനും അനുയോജ്യമായ ചെടിയാണിത്. കുറഞ്ഞ പരിചരണം മാത്രമേ ഇതിന് ആവശ്യമുള്ളൂ.

Indoor plant improves health tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റ സിംഗൂരിലേക്ക് മടങ്ങിവരണം'; സ്വാഗതം ചെയ്ത് ബിജെപി, പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ പുതു തന്ത്രം

പെരിയ ഇരട്ടക്കൊലക്കേസ്; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

136 കോടി കളക്ഷന്‍, കരിയര്‍ മാറ്റിമറിച്ച പാന്‍ ഇന്ത്യന്‍ ഹിറ്റ്; എന്നിട്ടും പ്രേമലു 2 ഉപേക്ഷിച്ചത് എന്തിന്? വെളിപ്പെടുത്തി നസ്‌ലെന്‍

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

SCROLL FOR NEXT