Voting File
Health

വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

പള്ളുരുത്തി പിഡി റോഡിൽ തട്ടാപറമ്പിൽ ടിവി സനൽ ബാബുവാണ് പരാതിക്കാരൻ.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വോട്ട് ചെയ്ത സമയത്ത് വിരലിൽ വരച്ച മഷി ആരോ​ഗ്യപ്രശ്നമുണ്ടാക്കിയെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വോട്ടറുടെ പരാതി. പള്ളുരുത്തി പിഡി റോഡിൽ തട്ടാപറമ്പിൽ ടിവി സനൽ ബാബുവാണ് പരാതിക്കാരൻ.

വോട്ട് ചെയ്തപ്പോൾ മഷി പുരട്ടിയ വിരലിന്റെ ഭാ​ഗത്ത് രണ്ട് ദിവസത്തിന് ശേഷം ചെറിച്ചിലും വേദനയും അനുഭവപ്പെടുകയും അടുത്ത ദിവസം വിരലിലെ തൊലി പൊളിഞ്ഞു പോവുകയും ചെയ്തുവെന്ന് ബാബു പരാതിയിൽ പറയുന്നു.

വിരൽ പൊള്ളലേറ്റ പോലെ വികൃതമായി. അതോടൊപ്പം വേദനയും നീറ്റലും കൂടി. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. എന്നാൽ മരുന്ന് അവിടെയില്ലാത്തതിനാൽ, പുറമേ നിന്ന് വാങ്ങാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

അതിനാൽ വോട്ട് ചെയ്തതിന്റെ പേരിൽ തനിക്കുണ്ടായ പരിക്ക് ചികിത്സക്കുന്നതിന് നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സനൽ ബാബു ജില്ലാ കലക്ടർക്ക് പരാതി നൽകി.

Ink used for state assembly election voting made skin health issues, complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും