Chlorine in water, hair washing Pinterest
Health

ക്ലോറിൻ വെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയുമോ?

വെള്ളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ശക്തമായ അണുനാശിനിയാണ് ക്ലോറിൻ.

Author : അഞ്ജു സി വിനോദ്‌

ക്ലോറിൻ വെള്ളത്തിൽ തല കുളിച്ചാൽ മുടി പൊഴിഞ്ഞു പോകുമോ? കാലങ്ങളായി പലർക്കുമുള്ള സംശയമാണിത്. എന്നാൽ ക്ലോറിനെ മുഴുവൻ വില്ലനായി കാണാനാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കുളിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ഉണ്ടെന്ന് കരുതി മുടി പൂർണ്ണമായും നശിച്ചുപോകണമെന്നില്ല. എന്നാൽ ക്ലോറിനുമായി ആവർത്തിച്ച് സമ്പർക്കം ഉണ്ടാകുന്നത് മുടിയുടെ പുറംപാളിയെയും സ്വാഭാവിക ഈർപ്പത്തെയും ബാധിക്കാം.

മുടി ഇതിനകം തന്നെ വരണ്ടതോ കെമിക്കലായി ട്രീറ്റ് ചെയ്തതോ നിറം നൽകിയതോ ആണെങ്കിൽ ക്ലോറിൻ മൂലമുള്ള വരൾച്ചയും കേടുപാടുകളും കൂടുതൽ പ്രകടമാകാനും സാധ്യതയുണ്ട്.

ക്ലോറിനുമായി സമ്പർക്കപ്പെടുമ്പോൾ മുടിക്ക് എന്ത് സംഭവിക്കുന്നു?

വെള്ളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ശക്തമായ അണുനാശിനിയാണ് ക്ലോറിൻ. വെള്ളത്തിലെ ക്ലോറിൻ മുടിയുമായി സമ്പർക്കത്തിൽ വരുമ്പോൾ മുടിയുടെ ഉപരിതലത്തിലെ സ്വാഭാവിക എണ്ണകൾ (sebum) നീക്കം ചെയ്യാൻ കാരണമായേക്കും. ഈ സ്വാഭാവിക എണ്ണകൾ മുടിക്ക് സംരക്ഷണവും മൃദുത്വവും നൽകുന്നവയാണ്. ഇത് മുടി കൂടുതൽ ഡ്രൈ ആകാനും പൊട്ടിപോകാനുമുള്ള സാധ്യത കൂടുന്നു.

ക്ലോറിൻ മുടി കൊഴിച്ചിലിന് കാരണമാകുമോ?

ക്ലോറിൻ വെള്ളത്തിൽ കുളിച്ചതുകൊണ്ട് മാത്രം മുടി കൊഴിച്ചിൽ ഉണ്ടാകുമെന്ന് പറയാനാവില്ല. മുടി കൊഴിച്ചിലിന് ജനിതക ഘടകങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, ചില രോഗാവസ്ഥകൾ, സമ്മർദ്ദം, മരുന്നുകൾ, സ്കാൽപ്പിലെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാരണങ്ങളുണ്ട്. എന്നാൽ ക്ലോറിൻ മുടിയെ ഡ്രൈ ആക്കുകയും ദുർബലമാക്കുകയും ചെയ്യുമ്പോൾ മുടി പൊട്ടുന്നത് വർധിക്കാം. പലപ്പോഴും ഇത് മുടി കൊഴിയുന്നതായി തോന്നാം.

ക്ലോറിൻ വെള്ളത്തിൽ നിന്ന് മുടിയെ എങ്ങനെ സംരക്ഷിക്കാം?

കൺഡീഷണർ ഉപയോഗിക്കുക

മുടി വരണ്ടതായി തോന്നുന്നവർക്ക് conditioner സഹായകരമാണ്. ഇത് മുടിക്ക് ഈർപ്പം നിലനിർത്താനും കെട്ടുപിണയൽ കുറയ്ക്കാനും സഹായിക്കും.

വളരെ ചൂടുള്ള വെള്ളം ഒഴിവാക്കുക

ക്ലോറിൻ സമ്പർക്കത്തിന് ശേഷം വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് മുടിയുടെയും സ്കാൽപ്പിൻ്റെയും വരൾച്ച വർധിപ്പിക്കാം. ഇളം ചൂടുള്ളതോ സാധാരണ താപനിലയിലുള്ളതോ ആയ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

മുടി നനഞ്ഞിരിക്കുമ്പോൾ ശക്തമായി ചീകാതിരിക്കുക

ക്ലോറിൻ മൂലം മുടി ഇതിനകം വരണ്ടതും ദുർബലവുമായിരിക്കുമ്പോൾ നനഞ്ഞ മുടി ശക്തമായി വലിച്ച് ചീകുന്നത് പൊട്ടൽ വർധിപ്പിക്കാം.

Is Chlorine in the water damage your hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

'എന്റെ ദൈവമേ, ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല'; യഷിനെ വാനോളം പുകഴ്ത്തി നയൻതാര

ഉപഭോക്താക്കള്‍ക്ക് യുപിഐ തുടര്‍ന്നും സൗജന്യം, വ്യാപാരികള്‍ക്ക് 'നാമമാത്ര' നിരക്ക്: വിശദീകരണവുമായി കേന്ദ്രം

'അയാളുടെ ഹൃദയം അതിരുകളില്ലാത്ത ആകാശം പോലെ സ്വതന്ത്രമായിരുന്നു'; ​ഗെറ്റപ്പുകളിൽ ഞെട്ടിച്ച് യഷ്, 'ടോക്സിക്' ട്രെയ്‌ലർ

പാക് ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍