Onion X
Health

സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചൂടും ഈർപ്പവും ഉള്ളയിടത്താണ് സാധാരണ ഫം​ഗസ് അഥവാ പൂപ്പൽ വളരുന്നത്.

സമകാലിക മലയാളം ഡെസ്ക്

വാളയുടെ പുറം തൊലി പൊളിക്കുമ്പോള്‍ ചുറ്റും കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആസ്പര്‍ഗിലസ് നൈജര്‍ എന്ന ഒരു തരം ഫം​ഗസ് ആണിത്. ഇത്തരം സവാള കയ്യിലെടുത്താൽ കൈകളിലും മുറിക്കാൻ ഉപയോ​ഗിക്കുന്ന കത്തിയിലും കട്ടിങ് ബോർഡിലുമെല്ലാം ഈ ഫം​ഗസ് പറ്റിപ്പിടിക്കും.

സമീപകാലത്ത് വിപണിയിൽ ഇത്തരം പൂപ്പൽ നിറഞ്ഞ സവാളകൾ എത്തുന്നത് വർധിക്കുന്നതിനെ കുറിച്ച് ഡോ. നന്ദിത അയ്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇത്തരം പൂപ്പൽ നിറഞ്ഞ സവാള ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണോ?

ചൂടും ഈർപ്പവും ഉള്ളയിടത്താണ് സാധാരണ ഫം​ഗസ് അഥവാ പൂപ്പൽ വളരുന്നത്. ഇത് കൂടാതെ പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയിൽ അല്ല സംഭരിക്കുന്നതെങ്കിലും കൃത്യമായ വായുസഞ്ചാരം ഇല്ലാതാവുകയോ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യുന്നതും ഫം​ഗസ് വളരാൻ കാരണമാകും.

  • സവാളയിൽ ഇത്തരം ഫം​ഗസ് പുറം പാളിയെ മാത്രമാണ് ബാധിച്ചിരിക്കുന്നതെങ്കിൽ സവാളകൾ നന്നായി കഴുകി ഉപയോ​ഗിക്കാം.

  • ഫം​ഗസ് കൂടുതൽ ആഴത്തിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ സവാളയുടെ ശുദ്ധമായ പിങ്ക് കലർന്ന വെളുത്ത ഭാ​ഗം കാണുന്നതു വരെ തൊലി കളയണം.

  • സവാളയ്ക്ക് ​ദുർ​ഗന്ധമോ വഴുവഴുപ്പോ ഘടനയിൽ വ്യത്യാസമോ തോന്നിയാൽ അത്തരം സവാള ഒഴിവാക്കുന്നതാണ് നല്ലത്.

  • ഈ ഫംഗസ് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

  • പുറമെ പൂപ്പൽ പിടിച്ച സവാള മുറിച്ചതിന് ശേഷം കൈകളും കത്തിയും കട്ടിങ് ബോർഡും നന്നായി സോപ്പ് ഉപയോ​ഗിച്ചു കഴുകണം. ഇല്ലെങ്കിൽ ഇവ മറ്റ് വസ്തുക്കളിലേക്ക് പടരുന്നതിന് കാരണമാകും.

Is Fungus on Onions dangerous.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

100 പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; നിലമ്പൂര്‍ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ലൊസാഞ്ചലസില്‍ ഇറാന്‍ വിരുദ്ധ പ്രകടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി, ഡ്രൈവറെ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍

വീട്ടില്‍ ചിലന്തി ശല്യം കൂടുതലാണോ? ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ

അച്ഛന്‍ അന്ന് കരയാന്‍ കാരണം; അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞ കാര്യം; മനസ് തുറന്ന് തേജാലക്ഷ്മി

SCROLL FOR NEXT