യാത്ര പോകുമ്പോള്‍ പബ്ലിക് ടൊയ്‌ലറ്റുകളെ ആശ്രയിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. അതില്‍ അല്‍പമെങ്കില്‍ വൃത്തിയുള്ള ഒരെണ്ണം കണ്ടെത്താനാണ് പ്രയാസം. പൊതുശൗചാലയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കയാളുകളുടെയും മനസില്‍ ഉയരുന്ന വലിയൊരു ആശങ്ക ടോയ്‌ലറ്റ് സീറ്റില്‍ എങ്ങനെ ഇരിക്കുമെന്നതാണ്.
ഒരു ദിവസം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഇത്തരം പൊതു ശൗചാലയങ്ങള്‍ രോഗാണുക്കളുടെ ഒരു ഹബ് ആണ്. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു ദിവസം ഒരു ലിറ്ററിലധികം മൂത്രവും 100 ഗ്രാമില്‍ കൂടുതല്‍ മലവും പുറന്തള്ളും. ഇതിലൂടെ ആയിരക്കണക്കിന് ബാക്ടീരിയകളും വൈറസുകളുമാണ് പുറന്തള്ളുന്നു.
ഇതിൽ ഭൂരിഭാഗം അണുക്കളും ടോയ്‌ലറ്റിൽ തങ്ങി നിൽക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില ആളുകൾ, പ്രത്യേകിച്ച് വയറിളക്കമുള്ളവർ, ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ ദോഷകരമായ സൂക്ഷ്മാണുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റ് സീറ്റുകളിലും പരിസര പ്രദേശങ്ങളിലും നിരവധി തരം സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ അപകടകാരിയായ ഇ. കോളി, ക്ലെബ്‌സിയെല്ല, എന്ററോകോക്കസ്, നോറോവൈറസ്, റോട്ടവൈറസ് തുടങ്ങിയ വൈറസുകളും ഉൾപ്പെടുന്നു. ഇവ വയറിളക്കം, ഛർദ്ദി, ചർമത്തിൽ അസ്വസ്ഥത തുടങ്ങിയവയിലേക്ക് നയിക്കും.
ടോയ്‌ലറ്റ് സീറ്റുകൾ മാത്രമാണോ അപകടം?
ടോയ്‌ലറ്റുകളുടെ ഡോർ ഹാൻഡിലുകൾ, ടോയ്‌ലറ്റ് ഫ്ലഷ് ലിവറുകൾ എന്നിവയെ അപേക്ഷിച്ച് പൊതു ടോയ്‌ലറ്റ് സീറ്റുകളിൽ പലപ്പോഴും സൂക്ഷ്മാണുക്കൾ കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു.
മൂടിയില്ലാതെ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ ടോയ്‌ലറ്റിൽ നിന്ന് രോഗാണുക്കൾ വായുവിലേക്ക് പടരാൻ കാരണമാകും. ടോയ്‌ലറ്റിൽ നിന്ന് തെറിക്കുന്ന ബാക്ടീരിയകളും വൈറസുകളും അടങ്ങിയ വെള്ള തുള്ളികൾ രണ്ട് മീറ്റർ വരെ സഞ്ചരിക്കും. കൂടാതെ കൈകൾ ഉണങ്ങാൻ ഉപയോഗിക്കുന്ന ഹാൻഡ് ഡ്രയറുകളും രോഗാണുക്കൾ പടർത്തുന്നതാണ്.
ചർമ സമ്പർക്കം: ശുചിത്വമില്ലാത്ത സീറ്റിൽ ഇരിക്കുകയോ കൈപ്പിടികളിൽ തൊടുകയോ ചെയ്യുന്നത് ബാക്ടീരിയകൾ പടരാന്‍ കാരണമാകും. ആരോഗ്യമുള്ള ചർമം പ്രതിരോധമാകുമെങ്കിലും, മുറിവുകളോ പോറലുകളോ ഉണ്ടെങ്കില്‍ രോഗാണുക്കളെ അകത്തേക്ക് കടത്തിവിടും.
മുഖത്ത് തൊടുന്നത്: ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം, കൈ കഴുകുന്നതിനു മുമ്പ് കണ്ണിലോ വായിലോ ഭക്ഷണത്തിലോ സ്പർശിച്ചാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിക്കാം.
ടോയ്‌ലറ്റ് വെള്ളം: പലതവണ കഴുകിയാലും അണുക്കൾ വെള്ളത്തിൽ തങ്ങിനിൽക്കും.
ടോയ്ലറ്റ് സീറ്റ് കവറുകൾ ഉപയോഗിക്കുക അല്ലെങ്കിൽ ഇരിക്കുന്നതിന് മുമ്പ് സീറ്റിൽ ടോയ്‌ലറ്റ് പേപ്പർ വയ്ക്കുക.
ടോയ്‌ലറ്റിൽ ഒരു ലിഡ് ഉണ്ടെങ്കിൽ, ഉപയോഗിക്കുന്നതിന് മുമ്പ് ആൽക്കഹോൾ വൈപ്പ് ഉപയോഗിച്ച് തുടയ്ക്കുക, ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ടോയ്‌ലറ്റ് മൂടുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് കൈകൾ നന്നായി കഴുകുക
സോപ്പ് ഇല്ലെങ്കിൽ കൈകൾ വൃത്തിയാക്കാൻ ഹാൻഡ് സാനിറ്റൈസറോ ആൻറി ബാക്ടീരിയൽ വൈപ്പുകളോ കരുതുക.
സാധ്യമെങ്കിൽ ഹാൻഡ് ഡ്രയറുകൾ ഒഴിവാക്കുക. പകരം പേപ്പർ ടവലുകൾ ഉപയോഗിക്കുക.
നിങ്ങളുടെ ഫോൺ പതിവായി അണുവിമുക്തമാക്കുക, ടോയ്‌ലറ്റിൽ ഉപയോഗിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates