sugar in plastic container Pinterest
Health

പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?

ഉപ്പ്, പഞ്ചസാര, മുളകുപൊടി, മഞ്ഞൾപ്പൊടി, പുളി തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ മിക്കവാറും പ്ലാസ്റ്റിക് കണ്ടെയ്നറുകളാണ് തിരഞ്ഞെടുക്കാറ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ടുക്കളയിൽ മസാലയും ധാന്യങ്ങളും പൊടികളുമെല്ലാം സൂക്ഷിക്കാൻ പ്ലാസ്റ്റിക്, ​ഗ്ലാസ്, സ്റ്റീൽ എന്നിങ്ങളെ പലതരം കണ്ടെയ്നറുകൾ ഉണ്ടാകും. എന്നാൽ ഇത്തരം പാത്രങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് മുൻപ് അവ സുരക്ഷിതമാണോയെന്ന് ചിന്തിക്കാറുണ്ടോ?

ഉപ്പ്, പഞ്ചസാര, മുളകുപൊടി, മഞ്ഞൾപ്പൊടി, പുളി തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ മിക്കവാറും പ്ലാസ്റ്റിക് കണ്ടെയ്നറുകളാണ് തിരഞ്ഞെടുക്കാറ്. കൂടുതൽ സൗകര്യപ്രദവും ഭാരം കുറഞ്ഞതുമാണെല്ലോ. എന്നാൽ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എല്ലത്തരം ഭക്ഷണങ്ങൾക്കും ഒരുപോലെ സുരക്ഷിതമല്ല, പഞ്ചസാര വരണ്ട ഭക്ഷ്യവസ്തുവാണല്ലോ.

നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇവ സൂക്ഷിക്കുന്നത്. പഴകിയതോ പൊട്ടലുകളുള്ളതോ ചൂട് ഏറ്റ് നിറംമാറിയതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ ആരോ​ഗ്യപ്രദമല്ല. ഇത്തരം പാത്രങ്ങളിൽ സൂക്ഷിച്ചാൽ കാലക്രമേണ ചെറിയ അളവിൽ രാസഘടകങ്ങൾ ഭക്ഷണത്തിലേക്ക് കലർന്നേക്കാം.

ഇനി പുളിയുടെ കാര്യം നോക്കാം. പുളിയിൽ സ്വാഭാവികമായി ആസിഡിറ്റി കൂടുതലാണ്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ ദീർഘകാലം പുളി സൂക്ഷിക്കുന്നത് നന്നല്ല. പ്രത്യേകിച്ച് ചൂടുള്ള സാഹചര്യങ്ങളിൽ പ്ലാസ്റ്റിക്കിലെ ചില രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. പുളി പോലുള്ള അമ്ലഗുണമുള്ള ഭക്ഷണങ്ങൾ ഗ്ലാസ് ജാറുകളിൽ സൂക്ഷിക്കുന്നതാണ് ഉചിതം. പുളി പോലെ തന്നെ അച്ചാർ, വിനാഗിരി എന്നിങ്ങനെ അമ്ലഗുണമുള്ള ഭക്ഷണങ്ങളും ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

കൂടാതെ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും ഉപയോ​ഗിക്കാം. ഇവയ്ക്ക് ഭക്ഷണവുമായി രാസപ്രതികരണം നടത്താനുള്ള സാധ്യത വളരെ കുറവാണ്. ദീർഘകാല സംഭരണത്തിന് ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലും പ്ലാസ്റ്റിക്കിനെക്കാൾ മികച്ച ഓപ്ഷനാണ്. ദൈനംദിന ഉപയോഗത്തിൽ നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും അമ്ലഗുണമുള്ള ഭക്ഷണങ്ങൾ ദീർഘകാലം സൂക്ഷിക്കുമ്പോൾ ഗ്ലാസ് ജാറുകളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുന്നതാകും നല്ലത്.

is it safe to store tamarind and sugar in plastic containers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

'അജിത് സാർ എന്നെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു, വലിയൊരു അനുഭവമായിരുന്നു അത്'; നിവിൻ പറയുന്നു

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

ടിഗോറിന്റെ അപ്‌ഡേറ്റഡ് പതിപ്പ്; ടാറ്റ ഏരിസിന്റെ കുടുതല്‍ ഫീച്ചറുകള്‍ അറിയാം, ടീസര്‍ പുറത്ത്