കപ്പല്‍ അപകടത്തിന്റെ പേരിൽ മത്സ്യം ഒഴിവാക്കേണ്ട (Fish) പ്രതീകാത്മക ചിത്രം
Health

ആ ആശങ്ക വെറുതെ, കപ്പല്‍ അപകടത്തിന്റെ പേരിൽ മത്സ്യം ഒഴിവാക്കേണ്ട

കണ്ടെയ്‌നറുകളിലുള്ള പിഎംഎച്ച് എന്ന വസ്തുവിന്റെ സാന്നിധ്യം ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തിൽ പെട്ടത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാല കടൽ വിഭവങ്ങൾ കഴിക്കാമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. കണ്ടെയ്നറുകൾക്കുള്ളിൽ ഉണ്ടായിരുന്ന വസ്തുകൾ കടലിൽ കലരുന്നത് മീനുകളെ ഉൾപ്പെടെയുള്ള കടല്‌ വിഭവങ്ങളെ ബാധിക്കാം. ആ മത്സ്യം (Fish) കഴിക്കുന്നതിലൂടെ മനുഷ്യർക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. കണ്ടെയ്‌നറുകളിലുള്ള പിഎംഎച്ച് എന്ന വസ്തുവിന്റെ സാന്നിധ്യം കാന്‍സറിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

ആശങ്കവേണ്ട

എന്നാല്‍ അറബിക്കടലില്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടന്ന് കേരള സമുദ്ര മത്സ്യപഠന സര്‍വകലാശാല( കുഫോസ്) പറയുന്നു. ഏതാണ്ട് 365 ടണ്‍ ചരക്കാണ് കപ്പലിൽ ഉണ്ടായിരുന്നത്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുഫോസ് വ്യക്തമാക്കുന്നു. ഈ മേഖലകളില്‍ മീന്‍പിടുത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. നിലവില്‍ മത്സ്യം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മുന്‍കരുതല്‍ മാത്രം മതിയെന്നും വ്യക്തിമാക്കി.

കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയില്‍ മിക്കതും കാലി കണ്ടെയ്‌നറുകളാണ്. കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് പെല്ലറ്റ്‌സ് കടലില്‍ വീണിട്ടുണ്ട്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT