ghee saturated fat Pinterest
Health

'അധികമായാൽ നെയ്യും വിഷം!' ഹൃദയാരോ​ഗ്യത്തിന് എത്ര വരെ സുരക്ഷിതം

നെയ്യിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പൂരിത കൊഴുപ്പ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചോറിലും ദോശയിലും ചപ്പാത്തിയിലും ബിരിയാണിയിലും പലഹാരങ്ങളിലുമൊക്കെ ധാരാളം നെയ്യ് ചേ‍ർത്ത് കഴിക്കുന്ന രീതി നമ്മൾക്കുണ്ട്. ആരോ​ഗ്യകരമായ കൊഴുപ്പായതുകൊണ്ട് ദിവസവും നെയ്യ് കഴിക്കുന്നവർ കുറവല്ല, എന്നാൽ അധികമായാൽ നെയ്യും ആരോ​ഗ്യത്തിന് പണി തരും. അമിതമായി നെയ്യ് കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധ‍ ചൂണ്ടിക്കാണിക്കുന്നു.

നെയ്യിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പൂരിത കൊഴുപ്പ് ആണ്. ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് കൂടുതലാകുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഉയരുന്നതിന് കാരണമായേക്കാം. ദീ‍ർഘകാലം കൊളസ്ട്രോൾ നില ഉയർന്നുനിന്നാൽ ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഹൃദ്രോ​ഗസാധ്യത വർധിക്കാനും കാരണമാകും. നെയ്യുടെ ഉപയോ​​ഗം പരിമിതപ്പെടുത്താൻ ലോകാരോ​ഗ്യ സംഘടനയും ശുപാ‍ർശ ചെയ്യുന്നുണ്ട്.

നെയ്യ് ഒഴിവാക്കേണ്ടതുണ്ടോ?

പൂ‍ർണമായും ഒഴിവാക്കുന്നതിന് പകരം, അളവിലാണ് കാര്യം. നെയ്യിൽ കൊഴുപ്പ് കൂടുതലായതിനാൽ ചെറിയ അളവിൽ പോലും കൂടുതൽ കലോറി ലഭിക്കും. അതുകൊണ്ട് ദിവസവും നെയ്യ് ഭക്ഷണത്തിന്റെ ഭാ​ഗമാക്കിയാൽ കലോറി ഉപഭോ​ഗം വർധിക്കാൻ കാരണമാകും.

ഇത് അമിതവണ്ണത്തിനും അമിതവണ്ണം ഹൃദ്രോ​ഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ നിരവധി ആരോ​ഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കാം. പ്രത്യേകിച്ച് നേരത്തെ തന്നെ കൊളസ്ട്രോൾ ഉള്ളവർ നെയ്യ് ഉൾപ്പെടെയുള്ള പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം അളവിൽ കൂടുതൽ ആകുമ്പോൾ ശ്രദ്ധിക്കണം.

ലോകാരോ​ഗ്യ സംഘടനയുടെ നിലവിലെ മാർ​ഗനിർ​ദേശം പ്രകാരം മുതിർന്നവരുടെ ആകോ ഊ‍ർജത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമായിരിക്കണം പൂരിത കൊഴുപ്പിൽ നിന്ന് ലഭിക്കുന്നത്. പൂരിത കൊഴുപ്പിന് പകരം, പോളിഅൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് ഉൾപ്പെടുത്താനും ശുപാർശ ചെയ്യുന്നു. പാചകത്തിന് അൺസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള സസ്യ എണ്ണകൾ തിരഞ്ഞെടുക്കുന്നതാണ് പൊതുവെ നല്ലത്. സൺഫ്ലവർ ഓയിൽ, സോയബീൻ എണ്ണ പോലുള്ളത് നല്ലതാണ്. എന്നാൽ എണ്ണയും അമിതമായി ഉപയോ​ഗിക്കുന്നത് കലോറി ഉപഭോ​ഗം വർധിപ്പിക്കാം.

നെയ്യ് മാത്രമല്ല, ഈ ഭക്ഷണങ്ങളും ശ്രദ്ധിക്കണം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ നെയ്യ് മാത്രം പരിമിതപ്പെടുത്തിയതു കൊണ്ട് കാര്യമില്ല, വെണ്ണ, കൊഴുപ്പ് അടങ്ങിയ ഇറച്ചി, ക്രീം, ഫുൾ-ഫാറ്റ് പാലുൽപ്പന്നങ്ങൾ, വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവയും പരിമിതപ്പെടുത്തണം.

നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

അളവ് കുറയ്ക്കുക: ഭക്ഷണത്തിന്റെ രുചിക്കായി ചെറിയ അളവിൽ ഉപയോഗിക്കുന്നതും വലിയ അളവിൽ ദിവസവും ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.

ഭക്ഷണത്തിലെ മറ്റ് കൊഴുപ്പുകളും കണക്കിലെടുക്കുക: നെയ്യ് മാത്രമല്ല, പാചക എണ്ണ, വെണ്ണ, ക്രീം, കൊഴുപ്പുള്ള ഇറച്ചി തുടങ്ങിയവയിൽ നിന്നുള്ള കൊഴുപ്പും ആകെ കണക്കാക്കണം.

വറുത്ത ഭക്ഷണത്തോടൊപ്പം നെയ്യ് കൂട്ടരുത്: ഒരു ഭക്ഷണത്തിൽ തന്നെ പല കൊഴുപ്പ് ഉറവിടങ്ങളും ചേർന്നാൽ ആകെ കൊഴുപ്പ് ഉപഭോഗം ഉയരും.

പച്ചക്കറികളും പയർവർഗങ്ങളും കൂട്ടുക: ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുഴുവൻ ധാന്യങ്ങൾ, നട്സ് തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.

കൊളസ്ട്രോൾ പരിശോധന അവഗണിക്കരുത്: നെയ്യ് കഴിക്കുന്നുണ്ടെങ്കിൽ LDL, HDL, triglycerides തുടങ്ങിയ ലിപ്പിഡ് പ്രൊഫൈൽ ഘടകങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് പ്രത്യേകിച്ച് അപകടസാധ്യതയുള്ളവർക്ക് സഹായകരമാണ്.

When Healthy Turns Harmful: Is Too Much Ghee Bad for Your Heart?

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്‍ഷന്‍'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

'മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോണ്‍സര്‍മാര്‍ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച് കൊല്ലരുത്!'

പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും

ലോക്കപ്പ് പൂട്ടാന്‍ മറന്നു; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞു