Janhvi Kapoor Instagram
Health

വിഡിയോ വിശ്വസിച്ച് ആരും ശസ്ത്രക്രിയ ചെയ്യാൻ നിൽക്കരുതെന്ന് ജാൻവി, എന്താണ് ബഫലോപ്ലാസ്റ്റി?

വിഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുതെന്നും ജാൻവി

സമകാലിക മലയാളം ഡെസ്ക്

ഫലോപ്ലാസ്റ്റി എന്ന ശസ്ത്രക്രയയിലൂടെ മേൽച്ചുണ്ട് വലുതാക്കിയെന്ന വാദം തള്ളി നടി ജാൻവി കപൂർ. കജോളും ട്വിങ്കിൾ ഖന്നയും ചേർന്ന് നടത്തുന്ന ടൂ മച്ച് വിത്ത് കജോൾ ആന്റ് ട്വിങ്കിൾ എന്ന ടോക്ക് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം താൻ നടത്തിയ ശസ്ത്രക്രിയകളെക്കുറിച്ച് വിശദീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കണ്ടിരുന്നു. അതിൽ താൻ ബഫലോപ്ലാസ്റ്റി ചെയ്തതായി വിശദീകരിക്കുന്നുണ്ട്. കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതിന് അമ്മയുടെ മാർ​ഗനിർദേശവും ഉണ്ടായിരുന്നു. ഇതുപോലെയുള്ള വിഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുതെന്നും ജാൻവി പറയുന്നു.

പെർഫക്ഷൻ എന്ന ആശയത്തെ താൻ ഒരിക്കലും പ്രചരിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സന്തോഷം നൽകുന്നത് ചെയ്യണമെന്നും ജാൻവി ടോക്ക് ഷോയിൽ പറയുന്നു. എല്ലാ കാര്യത്തിലും താൻ ഒരു തുറന്ന പുസ്തമാണെന്നതിൽ സന്തോഷിക്കുന്നുവെന്നും ജാൻവി പറഞ്ഞു.

എന്താണ് ബഫല്ലോപ്ലാസ്റ്റി

മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്തിൻ്റെ നീളം കുറച്ച്, മേൽചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയാണ് ബഫല്ലോപ്ലാസ്റ്റി.

Janhvi Kapoor, What is Buffalo plasty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT