ഗ്ലാസ് ഹെയര്‍ ലുക്ക് വീട്ടില്‍ ചെയ്യാം (Glass Hair Look) പ്രതീകാത്മക ചിത്രം
Health

പരസ്യത്തില്‍ കാണുന്ന പോലെ മുടി മിന്നിത്തിളങ്ങും, ഗ്ലാസ് ഹെയര്‍ ലുക്ക് വീട്ടില്‍ തന്നെ ചെയ്യാം

മുടിക്ക് ഗ്ലാസ് ഹെയര്‍ ടെക്സ്ചര്‍ കിട്ടാന്‍ ഷാമ്പു മാത്രം ഉപയോഗിച്ചിട്ടു കാര്യമില്ല, അതിന് ചില ടെക്നിക്കുകള്‍ ഉണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഷാമ്പുവിന്റെയും മറ്റ് ഹെയർ ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളിൽ‌ സെലിബ്രിറ്റുകളുടെ മുടിയുടെ തിളക്കം കണ്ട് നമ്മൾ വലിയ വില കൊടുത്ത് അതേ ഉൽപ്പന്നങ്ങൾ വാങ്ങി പ്രയോ​ഗിക്കും. എന്നാൽ ആ കണ്ട ​ഗ്ലാസ് ഹെയർ ടെക്സ്ചര്‍ നമ്മള്‍ക്ക് കിട്ടാറില്ല. എന്നാല്‍ മുടിക്ക് ഗ്ലാസ് ഹെയര്‍ ടെക്സ്ചര്‍ കിട്ടാന്‍ ഷാമ്പു മാത്രം ഉപയോഗിച്ചിട്ടു കാര്യമില്ല, അതിന് ചില ടെക്നിക്കുകള്‍ ഉണ്ട്.

ചുളിവുകളില്ലാതെ മിന്നിതിളങ്ങുന്ന സോഫ്റ്റ് ഫിനിഷിങ് ഉള്ള സ്ട്രെറ്റ് ഹെയര്‍ ആണ് ഗ്ലാസ് ഹെയർ ലുക്ക് (Glass Hair Look). ജപ്പാനിലും കൊറിയയിലും ട്രെന്‍ഡായ ഗ്ലാസ് ഹെയര്‍ ലുക്ക് ഇന്ന് ജെന്‍ സിക്കാര്‍ക്കിടയിലും വൈറലാണ്. വെറും ആറ് സിംപിൾ സ്റ്റെപ്പുകളിലൂടെ വീട്ടില്‍ തന്നെ ഗ്ലാസ് ഹെയർ ലുക്ക് ചെയ്തെടുക്കാം.

ജപ്പാനിൽ വൈറലായ ഗ്ലാസ് ഹെയര്‍

ഹെയർ കട്ട്

ഒരു സിം​ഗിൾ ലെയർ ഹെയർകട്ട് നടത്തുക എന്നതാണ് ആദ്യ ഘട്ടം. മുടിയുടെ നീളം ​ഗ്ലാസ് ഗ്ലാസ് ഹെയർ ടെക്സ്ചറിനെ ബാധിക്കില്ല.

ഹെയർ വാഷ്

ഹെയർ കട്ടിന് ശേഷം, മുടി ഒരു സ്മൂത്തനിങ് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് നല്ല വൃത്തിയായി കഴുകുക. ഇത് മുടി ചുരുളുന്നത് നിയന്ത്രിക്കുകയും മുടിക്ക് തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ ഹെയർ മാസ്ക് ഉപയോ​ഗിക്കുന്നതും മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ജലാംശം ലോക്ക് ചെയ്യാൻ സഹായിക്കുകയും മുടിയെ കൂടുതൽ മിനുസമുള്ളതാക്കുകയും ചെയ്യുന്നു.

ഹീറ്റ് പ്രൊട്ടക്ട് സ്പ്രേ

സ്റ്റൈലിങ് പ്രോസസിന് മുൻപ് ഹീറ്റ് പ്രൊട്ടക്ട് സ്പ്രേ പ്രയോ​ഗിക്കുക. ഇത് മുടിയിൽ അധികം ചൂടേൽക്കാതെയും പരിക്കുപറ്റാതെയും സഹായിക്കും.

ബ്ലോ ഡ്രൈയിങ്

​ഗ്ലാസ് ഹെയർ സ്റ്റൈലിങ്ങിന്റെ ഏറ്റവും പ്രധാന ഘട്ടം മുടി ബ്ലോ-ഡ്രൈ ചെയ്യുക എന്നതാണ്. മുടി കെട്ടുപിണഞ്ഞു കിടക്കുന്നില്ലെന്ന് ഒരു ബ്രഷ് ഉപയോ​ഗിച്ച് ഉറപ്പാക്കുക. മാത്രമല്ല, മുടി സ്റ്റൈൽ ചെയ്യുമ്പോൾ ഡ്രൈയിങ് നോസൽ താഴേക്ക് വയ്ക്കാൻ ഓർമിക്കുക. ഇത് ക്യൂട്ടിക്കിൾ പരത്താൻ സഹായിക്കുന്നു.

സ്ട്രെയ്റ്റനര്‍

ബ്ലോ ഡ്രൈയിങ് ചെയ്താൽ പൂർണമായ ലുക്ക് കിട്ടണമെന്നില്ല, പൊടിയും അഴുക്കും മലിനീകരണവും ഈർപവുമെല്ലാം ബ്ലോ-ഡ്രൈയിങ്ങിന്റെ ലുക്ക് നഷ്ടമാക്കിയേക്കാം. മുടി ബ്ലോഡ്രൈ ചെയ്തു മുടി നന്നായി ഉണങ്ങി കഴിഞ്ഞാൽ മുടി ചെറിയ ഭാ​ഗങ്ങളായി തിരിച്ചു മുടി അയൺ അഥവാ ഒരു സ്ട്രെയ്റ്റനര്‍ ഉപയോ​ഗിച്ച് സ്ട്രെയ്റ്റ് ചെയ്തെടുക്കാം. മുടിക്ക് കൂടുതൽ തിളക്കമുള്ളതാക്കാൻ സ്ട്രെയ്റ്റ് ചെയ്യുന്നതിനിടെ ഒരു സിൽക്ക് തുണി ഉപയോ​ഗിക്കുന്നത് നല്ലത്.

ടച്ച്-അപ്പ്

ലൈറ്റ് ആയ ഒരു സെറം, ഷൈൻ സ്പ്രേ അല്ലെങ്കിൽ ഫിനിഷിങ് ഓയിൽ അവസാന ടച്ച് അപ്പിന് മുടിൽ പ്രയോ​ഗിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. ഒരു ആന്റി-ഹ്യുമിഡിറ്റി സ്പ്രേ ഉപയോഗിക്കുന്നത് നിങ്ങളുടെ ​ഗ്ലാസ് ലുക്ക് മികച്ചതാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT