ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവതാരകനും നടനുമായ കപില്‍ ശര്‍മയുടെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍. 63 ദിവസം കൊണ്ട് 11 കിലോയാണ് അദ്ദേഹത്തിന് കുറഞ്ഞത്. എന്നാല്‍ മരുന്നുകളുടെ സഹായത്തോടെയാണ് അദ്ദേഹം ശരീരഭാരം കുറച്ചതെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ മരുന്നുകളല്ല, ചിട്ടയോട് കൂടിയ ജീവിതശൈലിയാണ് കപില്‍ ശര്‍മയുടെ ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യമെന്ന് സെലിബ്രിറ്റി ഫിറ്റ്‌നസ് കോച്ച് ആയ യോഗേഷ് ഭട്ടേജ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താൻ രൂപകൽപ്പന ചെയ്ത ലളിതമായ 21-21-21 റൂളനുസരിച്ചാണ് കപിൽ ശർമ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ വ്യായാമങ്ങൾ ഇല്ലാതെയും ക്രാഷ് ഡയറ്റ് ഫോളോ ചെയ്യാതെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സിംപിൾ രീതിയാണ് 21-21-21. മൂന്ന് ഘട്ടങ്ങളായാണ് ഈ റൂള്‍ പിന്തുടരേണ്ടത്.
ആദ്യ 21 ദിവസങ്ങൾ
ആദ്യ 21 ദിവസം ശാരീരിക വ്യായാമത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്. പേശികള്‍ക്കുള്ള വ്യായാമം, സ്‌ട്രെച്ചിങ് തുടങ്ങിയ വ്യായാമമുറകൾ പരമാവധി ഉൾപ്പെടുത്തുക. ആ കാലയളവില്‍ പ്രത്യേക ഡയറ്റ് പിന്തുടരേണ്ടതില്ല.
അടുത്ത 21 ദിവസങ്ങൾ
ഭക്ഷണക്രമം നിരീക്ഷിക്കുക. കാർബോഹൈഡ്രേറ്റ്,കലോറി എന്നിവ കുറക്കണമെന്നല്ല, മറിച്ച് ചായയിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും, മധുര പലഹാരങ്ങളിൽ നിന്നും പൂർണമായും വിട്ടു നിൽക്കാതെ അവയുടെ അളവ് കുറക്കുകയും ചെയ്യുക.
അടുത്ത 21 ദിവസങ്ങൾ
പുകവലി, മദ്യപാനം, കഫീൻ എന്നിവ നിയന്ത്രിക്കുക. ഇത്തരം ശീലങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായാൽ അവ നിയന്ത്രിക്കാൻ എളുപ്പമായിരിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ സഹായിക്കും.
42-ാം ദിവസത്തിലെത്തുമ്പോൾ തന്നെ ശരീരത്തിൽ മാറ്റം കാണാൻ കഴിയും. ശരീരികമായി മാത്രമല്ല, മാനസികമായും ഇത് നിങ്ങളെ ഫിറ്റായിരിക്കാൻ സഹായിക്കും. 63 ദിവസങ്ങൾക്ക് ശേഷം, ശരീരഭാരത്തിൽ മികച്ച മാറ്റമുണ്ടാക്കും, തുടക്കക്കാർക്ക് ഇത് വളരെ നല്ലതാണെന്നും ഭട്ടേജ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates