Kiara Advani Instagram
Health

ബിക്കിനി രംഗം തകര്‍ത്തു, കിയാറയുടെ ഫിറ്റ്നസിന് പിന്നില്‍ സാട്ടൂ ജ്യൂസ്

ബിക്കിനി രംഗത്തിന് വേണ്ടി താരം തന്റെ ഡയറ്റിലും ദിനചര്യയിലും കാര്യാമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

'വാര്‍ 2' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ബിക്കിനി രംഗത്തിലൂടെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് കിയാറ അദ്വാനി. സോഷ്യല്‍ മീഡിയയില്‍ താരത്തെന്‍റെ ഫിറ്റ്‌നസ് ഒരു പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ഈയൊരു രംഗത്തിന് വേണ്ടി താരം തന്റെ ഡയറ്റിലും ദിനചര്യയിലും കാര്യാമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. വര്‍ക്ക്ഔട്ടിനൊപ്പം, അച്ചടക്കമുള്ള ഭക്ഷണരീതിയുമാണ് ശരീരമാറ്റത്തിന് സഹായിച്ചതെന്ന് കിയാറയ്ക്ക് വേണ്ടി ഭക്ഷണക്രമം രൂപകല്‍പന ചെയ്ത പോഷകാഹാര വിദഗ്ധനായ നിക്കോള്‍ ലിന്‍ഹാരെസ് പറയുന്നു.

ക്രാഷ് ഡയറ്റുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശരീരത്തിന് ഊര്‍ജവും ശക്തിയും നല്‍കുന്ന ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്ന് നിക്കോള്‍ ലിന്‍ഹാരെസ് പറയുന്നു. മാത്രമല്ല, ഓരോ ഭക്ഷണവും കൃത്യമായി അളവും ചിട്ടയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോട്ടീന്‍ റിച്ച് ഡയറ്റ്

കിയാറയുടെ ഭക്ഷണക്രമത്തില്‍ പ്രോട്ടീന്‍ ആയിരുന്നു പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. പ്രോട്ടീന്‍ പാന്‍ കേക്കുകളാണ് ബ്രേക്ക് ഫാസ്റ്റ്. ഓട്ട് ഫ്ലോര്‍ , വാള്‍നട്ട് ഫ്ലോര്‍, പ്രോട്ടീന്‍ പൗഡന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാന്‍ കേക്ക് ബെറിപ്പഴങ്ങളും ഹോംമെയ്ഡ് ഹേസല്‍നട്ട് ബട്ടറും ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കി. മധുരത്തിനായി മേപ്പിള്‍ സിറപ്പോ മോങ്ക് ഫ്രൂട്ടോ ഉപയോഗിച്ചു. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിച്ചു.

ഉച്ചയ്ക്ക് ചിക്കന്‍

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഗ്രില്‍ഡ് ചിക്കന്‍, ചിക്കന്‍ കറി, അവോക്കാഡോ, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന് രുചി കൂട്ടാന്‍ 'എഡമാമെ പെസ്റ്റോ ഹമ്മസ്' ചേര്‍ത്തു. ഇത് കിയാറയുടെ വര്‍ക്ക്ഔട്ടിന് വളരെ ഗുണം ചെയ്തു.

സാട്ടൂ ജ്യൂസ്

കിയാറയുടെ ഇഷ്ട പാനീയം സട്ടൂ ചാസ് ആയിരുന്നു. അത് വ്യായാമത്തിന് ശേഷവും ഷൂട്ടിങ്ങിനിടെയും കുടിക്കും.

വറുത്ത കടലമാവ്, ജീരകപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ പാനീയമാണിത്. ഇത് ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതെ സംരക്ഷിക്കും. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനും ഉന്മേഷം നല്‍കാനും അടിപൊളിയാണ് സട്ടൂ ചാസ്.

വ്യായാമത്തിന് അനുസരിച്ച് ഭക്ഷണക്രമം മാറ്റി

കഠിനമായ വര്‍ക്ക്ഔട്ടുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ കിയാറ ശ്രദ്ധിച്ചിരുന്നു. വിശ്രമ ദിവസങ്ങളില്‍ പ്രോട്ടീനും നല്ല കൊഴുപ്പും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇത് മെറ്റബോളിസം സജീവമായി നിലനിര്‍ത്താന്‍ സഹായിച്ചു.

Kiara Advani Fitness Secret: Protien rich food and saattu juice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT