പ്രതീകാത്മക ചിത്രം 
Health

വാവമാർക്ക് ചെവിയിൽ ഉമ്മ കൊടുക്കരുതേ! കോക്ലിയർ കിസ്‌ ഇഞ്ചുറി; കേൾവി നഷ്ടപ്പെടും

കുട്ടികൾക്ക് ഒരിക്കലും ചെവിയിൽ ഉമ്മ നൽ‌കരുതെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. കാരണം, ഇത് കോക്ലിയർ കിസ്‌ ഇഞ്ചുറിയിലേക്കും കേൾവി നഷ്ടത്തിലേക്കും നയിക്കാം

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങളെ കണ്ടാൽ ഉടനെ കൈയിലെടുത്ത് കൊഞ്ചിക്കുന്നത് പതിവാണ്. കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനൊപ്പം ഒരുപാട് ഉമ്മകളും സമ്മാനിക്കും. കുഞ്ഞിന്റെ മുഖത്ത് ഉമ്മ വയ്ക്കരുതെന്നും കാലിലോ കൈയിലോ ഒക്കെ ഉമ്മ കൊടുക്കണമെന്നും മുതിർന്നവർ ഉപദേശിക്കാറുണ്ട്. ഇത് പലരും കാര്യമാക്കാറില്ലെങ്കിലും ഇങ്ങനെ പറയുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. കുട്ടികൾക്ക് ഒരിക്കലും ചെവിയിൽ ഉമ്മ നൽ‌കരുതെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. കാരണം, ഇത് കോക്ലിയർ കിസ്‌ ഇഞ്ചുറിയിലേക്കും കേൾവി നഷ്ടത്തിലേക്കും നയിക്കാം. 

കുഞ്ഞുങ്ങളുടെ ചെവിയിൽ ഉമ്മവയ്ക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ടിംപാനിക്‌ പാളിയെ പുറത്തേക്ക്‌ തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ്‌ മാലിയസിന്റെയും ഇൻകസിന്റെയും സ്ഥാനം തെറ്റാൻ കാരണമാകും. ഇത്‌ ചെവിക്കുള്ളിലെ ദ്രാവകം ചോർന്ന്‌ കോക്ലിയർ ഹെയർ കോശങ്ങൾക്ക്‌ നാശം വരുത്തുകയും സെൻസോറിന്യൂറൽ ഹിയറിങ്‌ ലോസ്‌ എന്ന കേൾവി നഷ്ടത്തിലേക്ക്‌ നയിക്കുകയും ചെയ്യും. ചെവിക്കുള്ളിൽ മുഴക്കം അനുഭവപ്പെടുന്നതും ചെവി അടഞ്ഞതായി തോന്നുന്നതും ഒക്കെയാണ് ലക്ഷണങ്ങൾ. ശബ്ദത്തോടുള്ള സഹിഷ്‌ണുതയില്ലായ്‌മ, ഓക്കാനം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. 

കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവരുടെ ചെവിയിൽ അമർത്തി ഉമ്മ വച്ചാലും കേൾവി നഷ്ടമുണ്ടായ സംഭവങ്ങളുണ്ട്. കൃത്യ സമയത്ത്‌ കണ്ടെത്തി ചികിത്സ നൽകിയാൽ കേൾവി നഷ്ടം പരിഹരിക്കാൻ സാധിക്കും. എന്നാൽ, രോഗം നിർണയിക്കാതെയും ചികിത്സിക്കാതെയും ഇരിക്കുന്നത്‌ സ്ഥിരമായ കേൾവി നഷ്ടത്തിലേക്ക്‌ നയിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT