Dish washing sponge, Cleaning tips Pinterest
Health

ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം, പാത്രം കഴുകുന്ന സ്പോഞ്ച് വൃത്തിയാക്കാൻ ചില ടിപ്സ്

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ അല്പം വിനാഗിരി ചേർക്കുക. ഇതിൽ സ്‌പോഞ്ച് ഇട്ട് വെക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ടുക്കളയിൽ ഏറ്റവും മെനക്കെട്ട പണികളിൽ ഒന്നാണ് പാത്രം കഴുക്ക്. ഇടവിട്ട് എപ്പോഴും കഴുകാൻ പാത്രങ്ങൾ ഉണ്ടാകും. പാത്രം കഴുകി വൃത്തിയാക്കി ഉണക്കിയെടുത്താൻ അത് ആരോ​ഗ്യകരമായെന്ന് നമ്മൾ കരുതും. എന്നാൽ പാത്രം കഴുകാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ചുകളുടെ കാര്യത്തിൽ നമ്മൾ അത്ര ശ്രദ്ധ പുലർത്താറില്ല.

  • സ്പോഞ്ചുകളിൽ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ അല്പം വിനാഗിരി ചേർക്കുക. ഇതിൽ സ്‌പോഞ്ച് ഇട്ട് വെക്കുക. എന്നിട്ട് ഉണക്കിയെടുത്ത് ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

  • അല്പം വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് സ്‌പോഞ്ചിട്ട് വീണ്ടും തിളപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതും അണുക്കൾ നശിപ്പിക്കാൻ നല്ലതാണ്.

  • ഉപ്പും വിനാഗിരിയും കലർന്ന വെള്ളത്തിൽ കുറേനേരം മുക്കിവെച്ച ശേഷം നല്ല സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നതും ഗുണം ചെയ്യും. വെള്ളത്തിൽ അല്പം ബ്ലീച്ചിങ് പൗഡറിട്ട് അതിൽ സ്‌പോഞ്ച് മുക്കിവെക്കുക. എന്നിട്ട് വെയിലത്തിട്ട് ഉണക്കിയെടുക്കുന്നതും ഗുണകരമാണ്.

  • ഓരോ തവണയും ഉപയോഗശേഷം നന്നായി പിഴിഞ്ഞ് അതിലെ വെള്ളം മുഴുവൻ കളയാനും ശ്രദ്ധിക്കണം. എന്നിട്ട് അല്പം തിളച്ച ചൂടുവെള്ളത്തിലിട്ട് വീണ്ടും കഴുകി വെള്ളം കളയുകയും വേണം.

പാത്രം കഴുകുന്ന സ്പോഞ്ച് മൂന്ന് ആഴ്ച കൂടുമ്പോൽ മാറ്റണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ സ്‌പോഞ്ചിൽ ചെറുതായി ദുർഗന്ധം വന്നുതുടങ്ങുമ്പോൾ തന്നെ അത് മാറ്റണം. കിച്ചൻ കബോർഡ് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കുന്നവരുമുണ്ട്. അങ്ങനെ ചെയ്യുന്നത് ശരിയല്ല. ഓരോന്നിനും പ്രത്യേക സ്‌പോഞ്ചുകൾ തന്നെ വേണം.

Kitchen Dish Washing Sponge cleaning tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'ഞാൻ തീരെ സുഖത്തിലായിരുന്നില്ല, ഒറ്റ ദിവസം കൊണ്ട് അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന്' ഉണ്ണി മുകുന്ദൻ

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് അവസരം; ക്ലിനിക്കൽ ക്ലർക്‌ഷിപ്പിന് അപേക്ഷിക്കാം

ഒരാഴ്ചത്തെ ക്ഷീണം മാറ്റാം, വീക്കൻഡിൽ ശീലിക്കേണ്ട 8 കാര്യങ്ങൾ

ഗോത്രഭാഷകളെ സംരക്ഷിക്കാന്‍ 3 പതിറ്റാണ്ടുനീണ്ട പരിശ്രമം; പുസ്തകമാകാതെ പൊടിപിടിക്കുന്നത് ആയുഷ്‌കാല ദൗത്യം