Heart Health, Sleeping Pinterest
Health

ഇടതോ വലതോ? ഹൃദയാരോ​ഗ്യത്തിന് ഏത് വശം ചേർന്നു ഉറങ്ങുന്നതാണ് നല്ലത്

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

റങ്ങുമ്പോൾ കിടക്കുന്ന രീതി ഓരോരുത്തർക്കും വ്യത്യസ്തമാണ്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വലതുവശം തിരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് വിദ​ഗ്ധർ ഉപ​ദേശിക്കാറുണ്ട്. കാരണം, ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അൽപം ഉയർന്ന നിലയിൽ ആയിരിക്കും ഉണ്ടാവുക. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചിലരിൽ കൂർക്കംവലി കുറയ്ക്കാനും നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറയ്ക്കാനും സഹായിക്കും. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.

അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കും.

ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.

എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

Left or Right, sleeping which side is good for heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിരുകളില്ലാത്ത സംഗീതം'; ആശാ ഭോസ്‌ലെ അന്തരിച്ചു

ബദാം എത്ര മണിക്കൂര്‍ കുതിര്‍ക്കണം

എസ്‌ഐആര്‍ രണ്ടാം ഘട്ടം; 12 സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയില്‍ നിന്നും പുറത്തായത് 5.18 കോടി പേര്‍

മൂഡ് ശരിയാൻ പുളിപ്പിച്ച ഭക്ഷണം, കുടലിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യത്തിന് ബെസ്റ്റെന്ന് ​ഗവേഷകർ

1,055 ഒഴിവുകൾ, ഡിപ്ലോമ യോഗ്യത,മികച്ച ശമ്പളം; സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിൽ ജോലി നേടാം

SCROLL FOR NEXT