Lemon Water Myths Pinterest
Health

നാരങ്ങാവെള്ളം 'ഡിറ്റോക്സ് ഡ്രിങ്കോ' അതോ വെറും ഹൈപ്പോ?

നാരങ്ങാവെള്ളത്തിന് ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിലെ ഹെൽത്ത് ഫ്രീക്കൾ നാരങ്ങാവെള്ളത്തെ ഒരു മാജിക് ഡ്രിങ്ക് ആയി അവതരിപ്പിക്കാറുണ്ട്. എന്നാൽ നാരങ്ങാവെള്ളത്തെ കുറിച്ചുള്ള പല അവകാശവാദങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. നാരങ്ങാവെള്ളത്തിന് ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്.

നാരങ്ങാവെള്ളം ശരീരത്തിലെ വിഷാംശം പുറത്താക്കും

നാരങ്ങാവെള്ളത്തെ പലരും 'ഡിറ്റോക്സ് ഡ്രിങ്ക്' എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക എന്ന ധർമം കരളിന്റെയും വൃക്കകളുടെയുമാണ്. നാരങ്ങാവെള്ളം കുടിച്ചതു കൊണ്ട് പ്രത്യേകിച്ച് വിഷാംശങ്ങൾ പുറത്താകുമെന്നതിന് ശാസ്ത്രീയ തെളിവില്ല. നാരങ്ങാവെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തും അത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും.

വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും

നാരങ്ങയിലുള്ള സിട്രിക് ആസിഡ് കൊഴുപ്പ് കത്തിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ല, കലോറി നിയന്ത്രണം, പോഷകാഹാരം, സ്ഥിരമായ വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാൻ പ്രധാനമായും സഹായിക്കുന്നത്.

നാരങ്ങാവെള്ളം കുടിച്ചാൽ ചർമം തിളങ്ങും

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിന് തിളക്കം നൽകുമെന്നാണ് പലരുടെയും ധാരണ. വിറ്റാമിൻ സി ശരീരത്തിന് ആവശ്യമാണ്. എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് ചർമം തിളങ്ങണമെന്നില്ല. നല്ല ഉറക്കം, ആരോ​ഗ്യകരമായ ഭക്ഷണം, ജലാംശം എന്നിവയും പ്രധാനമാണ്.

എല്ലാവ‍ർക്കും നാരങ്ങാവെള്ളം കുടിക്കാം

അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് ചിലർക്ക് ആസിഡിറ്റി, വയറ്റിൽ അസ്വസ്ഥത, പല്ലുകളുടെ ഇനാമൽ നഷ്ടം എന്നിവയ്ക്ക് കാരണമാകാം. നാരങ്ങാവെള്ളം കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കാനും, നാരങ്ങാവെള്ളം കുടിച്ചശേഷം വായ കഴുകാനും ശ്രദ്ധിക്കണം.

ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞാൽ ഇരട്ടി​ഗുണം

വെള്ളം ചൂടുള്ളതോ തണുപ്പുള്ളതോ ആകുന്നതു കൊണ്ട് ആരോ​ഗ്യ​ഗുണത്തിൽ പ്രത്യേകിച്ച് മാറ്റം ഉണ്ടാകുന്നില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

  • നാരങ്ങാവെള്ളത്തിന്റെ ​ഗുണങ്ങൾ

  • ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും

  • മധുരപാനീയങ്ങൾ ആരോ​ഗ്യകരമായ ബദൽ

  • ദഹനം മെച്ചപ്പെടാൻ സഹായിക്കും

  • റിഫ്രഷിങ് ‍ഡ്രിങ്ക് ആയി ഉപയോ​ഗിക്കാം

നാരങ്ങാവെള്ളം ആരോ​ഗ്യകരമായ പാനീയമാണ്. എന്നാൽ അതിനെ ഒരു മാജിക് സൊല്യൂഷൻ ആയി കാണരുത്. നാരങ്ങാവെള്ളം മാത്രം ഉപയോ​ഗിച്ചതു കൊണ്ട് ആരോ​ഗ്യത്തിൽ അത്ഭുതകരമായ മാറ്റ​ങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ആരോഗ്യകരമായ ജീവിതശൈലി, നല്ല ഭക്ഷണശീലം, വ്യായാമം എന്നിവയാണ് യഥാർത്ഥ രഹസ്യമെന്ന് വി​ദ​ഗ്ധർ പറയുന്നു.

Lemon water myths, Social Media Trends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

പല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കും ഈ ഭക്ഷണങ്ങൾ

ഇന്ത്യയുമായുള്ള പോരാട്ടം രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധം; തന്ത്രപരമായ മേധാവിത്വം തങ്ങൾക്കെന്ന് പാക് സൈനിക മേധാവി

SCROLL FOR NEXT