Induction Cooker Meta AI Image
Health

ഗ്യാസ് ലാഭിക്കാം.., ഇൻഡക്ഷൻ സ്റ്റൗവിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾ

ഇൻഡക്ഷനിൽ വളരെ വേ​ഗം പാകം ചെയ്യാവുന്ന ഒന്നാണ് ഉപ്പുമാവ്. ​

Author : അഞ്ജു സി വിനോദ്‌

നാട്ടിൽ എൽപിജി ​ക്ഷാമം രൂക്ഷമായതോടെ പാചകക്കാര്യത്തിൽ ആളുകൾ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. പാതിയായ ​ഗ്യാസ് സിലിണ്ടർ പുതിയ സിലിണ്ടർ കിട്ടുന്നതുവരെ ഓടിക്കാനുള്ള ബദൽ മാർ​ഗങ്ങളാണ് തലയിലെ ചിന്ത. അത്തരക്കാർക്ക് ഇൻഡക്ഷൻ സ്റ്റൗവിന്റെ ഉപയോ​ഗം വളരെ ഫലപ്രദമാണ്. സമയം ലാഭിക്കാമെന്ന് മാത്രമല്ല, ശരിയായ രീതികൾ പാചകം ചെയ്താൽ വൈദ്യുതി ബില്ലിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കേണ്ട.

ഇൻഡക്ഷൻ സ്റ്റൗവിൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ

ഉപ്പുമാവ്

ഇൻഡക്ഷനിൽ വളരെ വേ​ഗം പാകം ചെയ്യാവുന്ന ഒന്നാണ് ഉപ്പുമാവ്. ​ഗ്യാസിനെക്കാൾ എളുപ്പത്തിൽ ഇൻഡക്ഷനിൽ ഉപ്പുമാവിനുള്ള വെള്ളം തിളയ്ക്കും. ആവശ്യത്തിന് അനുസരിച്ച് ചൂട് കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം.

ഓംലെറ്റ്

മിനിറ്റുകൾക്കുള്ളിൽ ഇൻഡക്ഷനിൽ ഓംലെറ്റ് റെഡിയാക്കിയെടുക്കാം. ഇൻഡക്ഷൻ കുക്കർ ഓൺചെയ്തിട്ട് മുട്ട അടിക്കാനും ഉള്ളിയും പച്ചമുളകും അരിയാനും നിൽക്കരുത്. എല്ലാ സാധനവും അടുത്തടുപ്പിച്ച് വേണം പാചകം തുടങ്ങാൻ. അങ്ങനെയെങ്കിൽ വൈദ്യുതിയും ലാഭിക്കാം.

ദോശ

ഇൻഡക്ഷൻ ബേസ് ദോശ തവ ഉണ്ടെങ്കിൽ ദോശയും മിനിറ്റുകൾക്കുള്ളിൽ റെഡി. കല്ല് ചൂടാക്കാൻ ആദ്യം 1000W താപനില ഉപയോഗിക്കുക. മാവ് ഒഴിച്ച ശേഷം 600W-800W ലേക്ക് മാറ്റിയാൽ ദോശ കരിഞ്ഞുപോകാതെ നല്ല രീതിയിൽ ചുട്ടെടുക്കാനാകും.

ഓട്സ്

ഓട്‌സ് വളരെ വേ​ഗത്തിൽ പാകമാകുന്ന ഒന്നാണ്. പാൽ തിളപ്പിക്കാനും ഓട്‌സ് വേവിക്കാനും ഇൻഡക്ഷൻ സ്റ്റൗവിൽ 'Milk' എന്ന ഓപ്ഷൻ ഉണ്ട്. ഇത് ഉപയോ​ഗിച്ച് വളരെ വേ​ഗത്തിൽ ഓട്സ് തയ്യാറാക്കി എടുക്കാം. കുറഞ്ഞ് ചെലവിൽ മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം തയ്യാറാകും.

Foods that can easy to cook in Induction Stove.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT