ലഹരി ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങൾക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിൻ. എന്നാൽ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം ഇവയെ ഹൈജാക്ക് ചെയ്യുകയും ലഹരി ആസക്തി ഉണ്ടാക്കുകയും ചെയ്യുന്നു. കിക്കു കിട്ടാൻ മയക്കുമരുന്നിന്റെ അളവു ഓരോ തവണയും കൂട്ടിക്കൊണ്ടിരിക്കും. ഇതാണ് ആസക്തിയുടെ ഏറ്റവും ദോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്നത്.
എന്നാൽ മാനസികാവസ്ഥയെ ബാധിക്കുന്ന ഒരേയൊരു ന്യൂറോ ട്രാൻസ്മിറ്റർ ഡോപ്പമിൻ ആണെന്ന് തെറ്റിദ്ധരിക്കരുത്. സെറോടോണിൻ, നോർപിനെഫ്രിൻ തുടങ്ങിയ നിരവധി മറ്റ് ന്യൂറോണുകളും നിങ്ങളുടെ മാനസികാരോഗ്യത്തിൽ നിർണായ പങ്ക് വഹിക്കുന്നുണ്ട്. ലഹരി ആസക്തി കാരണം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല.
സമ്മർദകരമായ സംഭവങ്ങളോടുള്ള ശരീരത്തിൻ്റെ സ്വഭാവിക പ്രതികരണമാണ് ഉത്കണ്ഠ. എന്നാൽ ലഹരി വസ്തുകളോട് ആസക്തി ഉള്ളവരിൽ ഉത്കണ്ഠ സ്ഥിരമാവുകയും ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗിക്കുമ്പോൾ അവ ഒരു വ്യക്തിയുടെ ഞരമ്പുകളെ ശാന്തമാക്കുന്നുണ്ടെങ്കിലും, ഫലങ്ങൾ കുറയുമ്പോൾ ഉത്കണ്ഠാവസ്ഥയിലേക്ക് പോകുന്നു. കൂടാതെ തങ്ങളുടെ മയക്കുമരുന്നിനോടുള്ള ആസക്തി മറ്റുള്ളവരിൽ നിന്ന് മറച്ചു വെയ്ക്കാൻ ശ്രമിക്കുമ്പോഴും ഇത്തരം ഉത്കണ്ഠകൾ അനുഭവപ്പെടാം.
ലഹരി ഉപയോഗത്തിൽ നിന്ന് തിരിച്ചെത്താൻ മല്ലിടുന്ന വ്യക്തികളിൽ കുറ്റബോധവും ലജ്ജയും ഉണ്ടാകും. എന്നാൽ സമൂഹത്തിൽ ഇത്തരം വ്യക്തികളോടുള്ള കാഴ്ചപ്പാട് എരിതീയിലേക്ക് എണ്ണയൊഴിക്കുന്നതു പോലെയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗ വൈകല്യമുള്ള ആളുകൾ പതിവായി സ്വയം നെഗറ്റീവ് ആയി വിലയിരുത്താൻ പ്രവണത കാണിക്കുന്നു. തുടർച്ചയായ നെഗറ്റീവ് സ്വയം സംശയം, ലജ്ജ, കുറ്റബോധം എന്നിവ വർധിപ്പിക്കുന്നു. പലപ്പോഴും ഈ കുറ്റബോധം മറക്കാൻ കൂടുതൽ ലഹരി ഉപയോഗത്തിലേക്ക് തിരിയാനും സാധ്യതയുണ്ട്.
പുറമേ നോക്കുമ്പോൾ, ലഹരി ഉപയോഗിക്കുന്ന ഒരാൾ ആവർത്തിച്ച് തെറ്റായ തീരുമാനങ്ങൾ എടുക്കുകയും യുക്തിയെ അവഗണിക്കുകയും ചെയ്യുന്നതായി തോന്നും. എന്നാൽ യാഥാർഥ്യം സങ്കീർണവും സൂക്ഷ്മവുമാണ്. ലഹരിക്ക് അടിമയായ വ്യക്തികൾക്ക് കൃത്യമായ സഹായം എത്തിച്ചില്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യത്തെ മറികടക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. സഹായം കിട്ടാതെ ആകുന്നതോടെ ഇത്തരം വ്യക്തികൾ ഒരു നെഗറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പിൽ ചുറ്റിത്തിരിയുന്നു.
ഒരാൾ മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടുമ്പോൾ, മറ്റെവിടെയും ലഭിക്കാത്ത ഒരു ആശ്വാസം അവർക്ക് അനുഭവപ്പെടുന്നു. ഇതിന്റെ ഫലം തീരുന്നതോടെ കുറ്റബോധവും ലജ്ജയും കൂടുന്നു. ഇവയെ മറികടക്കാൻ വീണ്ടും ലഹരിവസ്തുക്കളിൽ ആശ്വാസം തേടാൻ ഇവരെ പ്രേരിപ്പിക്കുന്നു.
വിഷാദം
ലഹരി ഉപയോഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു മാനസിക രോഗമാണ് വിഷാദം. ഉത്കണ്ഠ പോലെ, വിഷാദമാണോ ലഹരിവസ്തുക്കളുടെ ദുരുപയോഗമാണോ ആദ്യം വരുന്നതെന്ന് വ്യക്തമല്ല. എന്നാൽ ചില പിൻവലിയൽ ലക്ഷണങ്ങൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായി ഓവർലാപ്പ് ചെയ്യാറുണ്ട്. വിഷാദത്തെ മറികടക്കാൻ മിക്ക ആളുകൾക്കും തുടർച്ചയായ തെറാപ്പി ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates