മന്ദിര ബേദി കുടുംബത്തിനൊപ്പം ഇന്‍സ്റ്റഗ്രാം
Health

ആരും ഇതിനെ കുറിച്ചു പറഞ്ഞു തന്നില്ല, എന്നും കരച്ചില്‍, മകനോട് ആത്മബന്ധം തോന്നിയില്ല; പ്രസവാനന്തര ഡിപ്രഷനെ കുറിച്ച് മന്ദിര ബേദി

പ്രസവശേഷം വീട്ടില്‍ എത്തിയതു മുതല്‍ താന്‍ കരയുകയാണുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രസവാനന്തരം താന്‍ കടന്നു പോയത് കടുത്ത വിഷാദത്തിലൂടെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡി താരം മന്ദിര ബേദി. തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ആരും പറഞ്ഞു തന്നിരുന്നില്ല. മകനെ പ്രസവിച്ച സമയത്ത് അവനോട് ഒരുതരത്തിലുള്ള മാനസിക അടുപ്പവും തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞു.

മാതൃത്വത്തെ കുറിച്ച് കാല്‍പനികവല്‍ക്കരിക്കുന്ന രീതിയാണ് കൂടുതല്‍ എന്നാല്‍ അതുമായി ബന്ധപ്പെട്ട ദുരിതങ്ങളെ കുറിച്ച് അധികമാരും പറയാറില്ല. പ്രസവശേഷം വീട്ടില്‍ എത്തിയതു മുതല്‍ താന്‍ കരയുകയാണുണ്ടായത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് മൂലമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സമയമെടുത്താണ് മകനുമായി ആത്മബന്ധം ഉണ്ടായതെന്നും മന്ദിര തുറന്നു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോസ്റ്റ്പാർട്ടത്തിലൂടെ കടന്നുപോയ കാലത്ത് ഭർത്താവ് നൽകിയ പിന്തുണ വാക്കുക്കൾക്കതീതമാണെന്നും മന്ദിര പറഞ്ഞു. പ്രസവശേഷം വണ്ണംവച്ചതും നെ​ഗറ്റീവ് ചിന്തകൾ വർധിപ്പിച്ച് വിഷാദത്തിലേക്ക് വഴിവച്ചുവെന്നും താരം പറയുന്നു. പ്രസവം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞതോടെ വ്യായാമം ആരംഭിക്കുകയും ചെയ്തു. ഇത് തന്റെ മാനസികസമ്മർദങ്ങളെ അതിജീവിക്കാൻ സഹായിച്ചു. 2011-ൽ മകന്റെ ജനനത്തിനു പിന്നാലെ മന്ദിരയും ഭർത്താവ് രാജ് കൗശലും 2020-ൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT