Raggi millet Pinterest
Health

അമിതമായാൽ മില്ലറ്റും വിഷം! തൈറോയ്ഡ് വഷളാകും, ചില സൈഡ് ഇഫക്സ്

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പ്രമേഹ രോ​ഗികൾക്കും ഹൃദയസംബന്ധമായ രോ​ഗങ്ങളുള്ളവർക്കും മില്ലറ്റുകൾ മികച്ച ഓപ്ഷനാണ്.

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ട്രെൻഡിങ്ങിലുള്ള ഭക്ഷ്യവിഭവമാണ് മില്ലറ്റ്. അരിക്കും ​ഗോതമ്പിനും പകരക്കാരനായി ഈ ചെറിയ വിത്തുകളുള്ള ധാന്യങ്ങൾ നമ്മുടെയൊക്കെ ഡയറ്റിന്റെ ഭാ​ഗമായിക്കഴിഞ്ഞു. ഇവയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. അന്നജം, പ്രോട്ടീൻ, ഫോസ്ഫറസ്, മ​ഗ്നീഷ്യം, കാൽസ്യം എന്നിവയുടെ കലവറയാണ് മില്ലറ്റുകളെന്ന് പറയാം.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പ്രമേഹ രോ​ഗികൾക്കും ഹൃദയസംബന്ധമായ രോ​ഗങ്ങളുള്ളവർക്കും മില്ലറ്റുകൾ മികച്ച ഓപ്ഷനാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും പ്രതിരോധശേഷം വർധിപ്പിക്കാനും സഹായിക്കുന്നു.

എന്നാൽ അധികമായാൽ മില്ലറ്റും വിഷമാണ്! ആരോ​ഗ്യ​ഗുണമുണ്ടെന്ന് കരുതി അമിതമായി മില്ലറ്റ് കഴിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റാഗി, തിന (foxtail millet), കുതിരവാലി (barnyard millet), ചോളം (Sorghum), ചാമ (little millet), കമ്പ്/കമ്പം (pearl millet), വരഗ് (kodo millet), പനിവരഗ് (proso) എന്നിവ മില്ലറ്റുകളിലെ വിവിധ തരങ്ങളാണ്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള വിളയാണിത്. മില്ലറ്റുപയോഗിച്ച് കഞ്ഞി, ദോശ, ഇടിയപ്പം, പുലാവ്, പായസം, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാം.

മില്ലറ്റ് അമിതമാകരുത്, ആരോ​ഗ്യപ്രശ്നങ്ങൾ

  • തൈറോയ്ഡ്: ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് അയഡിന്റെ ആ​ഗിരണം തടസപ്പെടുത്തും. അതുകൊണ്ട് തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർ മിമതായ അളവിൽ മില്ലറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

  • ദഹനപ്രശ്നം: നാരുകൾ കൂടുതലാതിനാൽ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകൾ കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവക്ക് കാരണമാകും.

  • പോഷകങ്ങൾ ആഗിരണം ചെയ്യും: മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിൻസ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയിൽ ഇത് വിളർച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.

  • വൃക്കയിലെ കല്ല്: ചില മില്ലറ്റുകളിൽ ഓക്സലേറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് പ്രശ്നമാണ്.

  • ഭക്ഷ്യവിഷബാധ: ശരിയായ രീതിയിൽ സംസ്കരിക്കാത്തതോ പഴയതോ ആണെങ്കിൽ അതിൽ കാണപ്പെടുന്ന പൂപ്പൽ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മില്ലറ്റുകൾ കുതിർത്ത്​ വെക്കണം. ഇത് ​പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും. ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളിൽ കഴിക്കുക. മില്ലറ്റ് കഴിക്കുമ്പോൾ ദഹനം സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കുക.

Millet Side Effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

പാചകം ചെയ്യുന്നതിന് മുൻപ് മുട്ട കഴിക്കേണ്ടതുണ്ടോ?

സിനിമയെ വെല്ലും സസ്‌പെന്‍സ് ത്രില്ലര്‍; 'ജന നായകന്റെ' റിലീസിന് സ്റ്റേ; പൊങ്കലിന് വരില്ല!

മന്ത്രിയെ ചോദ്യം ചെയ്തത് എന്തായി?; തന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ്

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

SCROLL FOR NEXT