Brain Health diet Pinterest
Health

ഭക്ഷണത്തിന് ഓർമക്കുറവ് പരിഹരിക്കാനാകുമോ? എന്താണ് മൈൻഡ് ഡയറ്റ്?

ആൻ്റിഓക്സിഡൻ്റുകളും ആൻ്റിഇൻഫ്ലമേറ്റിറി ഗുണങ്ങളുമടങ്ങിയ ഭക്ഷണങ്ങളാണ് മൈൻഡ് ഡയറ്റിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ ആരോ​ഗ്യത്തെ പ്രവചിക്കുന്നത്, നമ്മളുടെ ഭക്ഷണക്രമമാണ്. ജങ്ക് ഫുഡും റെഡി ടു കുക്ക് റെസിപ്പിയുമെല്ലാം ചേർന്ന ഭക്ഷണം നമ്മുടെ ആരോ​ഗ്യത്തെ ക്രമേണ തകരാറിലാക്കും. പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവും വൈജ്ഞാനിക തകർച്ചയുമെല്ലാം അതിന്റെ ഭാ​ഗമാണ്. ഭക്ഷണക്രമത്തലൂടെ തന്നെ ഇത്തരം ലക്ഷണങ്ങൾ ലഘൂകരിക്കാൻ സാധിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

അക്കാദമി ഓഫ് ന്യൂട്രിഷൻ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ബ്രെയിൻ ഫ്രണ്ട്ലി ആയ മൈൻഡ് ഡയറ്റ് പിന്തുടരുന്നത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്‌സ്, ഒലിവ് ഓയിൽ, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം.

കൂടാതെ ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നത്. ഇത് പ്രായമായവരിൽ വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കുമെന്ന് പഠനം പറയുന്നു.

മൈൻഡ് ഡയറ്റ്

ആൻ്റിഓക്സിഡൻ്റുകളും ആൻ്റിഇൻഫ്ലമേറ്റിറി ഗുണങ്ങളുമടങ്ങിയ ഭക്ഷണങ്ങളാണ് മൈൻഡ് ഡയറ്റിലുള്ളത്. ഇത് തലച്ചോറിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ഓർമക്കുറവ് തടയുകയും ചെയ്യുന്നു. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈൻഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും.

എന്താണ് ഡാഷ് ഡയറ്റ്?

ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പർടെൻഷൻ (ഡാഷ്) ഡയറ്റ് ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകൾ, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Mind Diet for Brain Health, Brain health tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

'ഈ വേസ്റ്റ് എല്ലാം എന്ത് ചെയ്യും', വീട്ടിലെ മാലിന്യസംസ്‌കരണം ഈസി ആക്കാം, ടിപ്സ്

സ്വന്തമാക്കാം ഒന്നര കോടിയുടെ വില്ലയും ഇലക്ട്രിക് സ്‌കൂട്ടറും; കെഎസ്എഫ്ഇയില്‍ സമ്മാനപ്പെരുമഴ, ചിട്ടി 2500 രൂപ മുതല്‍

'അന്ന് സൂര്യ സാറിനെ കാണാൻ വീട്ടിൽ നിന്ന് വിട്ടില്ല, പക്ഷേ ഇന്ന് അദ്ദേഹത്തിനൊപ്പം ഒരു പടത്തിൽ'; വൈറലായി മമിതയുടെ വാക്കുകൾ

വന്ദേ മാതരം : ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍; ചീഫ് സെക്രട്ടറിയുടെ കത്തില്‍ സര്‍ക്കാര്‍ വെട്ടില്‍