മഴക്കാലത്ത് എണ്ണപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം 
Health

വയറിന് പറ്റിയ കോമ്പോ അല്ല! മഴക്കാലത്ത് എണ്ണപലഹാരങ്ങളോട് 'നോ' പറയാം

ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം

സമകാലിക മലയാളം ഡെസ്ക്

ല്ല മഴ പെയ്യുന്ന സമയത്ത് അൽപം ചൂടോടെ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ആ​ഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല. കട്ടൻ ചായ്‌ക്കൊപ്പം പരിപ്പുവട/ പഴംപൊരി/ ബജ്ജി പോലുള്ള എണ്ണയിൽ വറുത്തതാണ് മഴയ്‌ക്ക് നല്ല കോമ്പിനേഷൻ. വായ്ക്കും മനസ്സിനും സുഖമാണെങ്കിലും വയറിന് അത്ര സുഖകരമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം. അണുബാധകള്‍, ദഹന പ്രശ്‌നങ്ങള്‍, അലര്‍ജികള്‍ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായിരിക്കും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. കൂടാതെ മഴക്കാലമായാൽ ദഹന പ്രക്രിയ വളരെ മന്ദ​ഗതിയിലാകും നടക്കുക. വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രക്രിയയെ വീണ്ടും മമ്ദ​ഗതിയിലാക്കും. തുടർന്ന് ദഹനപ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചർമത്തിൽ വിവിധതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. വേവിക്കതെ ഭക്ഷണം കഴിക്കുന്നതും വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതും മഴക്കാലത്ത് നിർബന്ധമായും ഒഴിവാക്കണം. മഴക്കാലത്ത് മത്സ്യവിഭവങ്ങൾ കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കടല്‍ജീവികളുടെ പ്രജനന കാലമാണ് മഴക്കാലം. അതിനാല്‍ തന്നെ ഈ സമയത്ത് ട്രോള്‍ നിരോധനമുണ്ടാവും. മത്സ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പഴകിയതും രാസവസ്​തുക്കള്‍ ചേര്‍ത്തതുമായ മത്സ്യമായിരിക്കും വിപണിയില്‍ ലഭ്യമാവുക. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. എന്നാല്‍ മലക്കാലത്ത് ഫം​ഗസ്, അണുബാധ തുടങ്ങിവയ്ക്ക് ഇത് കാരണമാകും. അതിനാൽ മഴക്കാലത്ത് ഇലക്കറികളും അസംസ്കൃത പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് മലിനീകരണത്തിനും രോ​ഗണുക്കളുടെ വ്യാപനത്തിനും ദഹനപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ശുചിത്വവും ആരോ​ഗ്യമുള്ളതുമായി ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT