migraine Meta AI Image
Health

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

ഈ ആപ്പ് ഉപയോ​ഗിച്ച് 60 ദിവസം പിഎംആർ തെറാപ്പി പരിശീലിച്ച രോഗികളില്‍ മൈഗ്രേന്‍ മൂലമുണ്ടാകുന്ന തലവേദന ഏകദേശം 50 ശതമാനം കുറഞ്ഞതായി ​ഗവേഷകർ വിശദീകരിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

മൈ​ഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇത് മാറാറുണ്ട്. ലോകത്ത് ഏറ്റവും പൊതുവായി കാണപ്പെടുന്ന മൂന്നാമത്തെ ആരോഗ്യ പ്രശ്നമാണ് മൈ​ഗ്രെയ്ന്‍ എന്നും കണക്കാക്കുന്നു. മൈ​ഗ്രെയ്ൻ കുറയ്ക്കാനുള്ള ലളിതവും സൗജന്യവുമായ ഒരു മാർ​ഗം കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ.

ഇതൊരു മൊബൈൽ ആപ്പിക്കേഷൻ ആണ്. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ (പിഎംആർ) തെറാപ്പിയുടെ സഹായത്തോടെ മൈ​ഗ്രെയ്ന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ഈ ആപ്പ് എൻ‌യു‌യു ലാംഗോൺ ഹെൽത്തിലെ ഗവേഷകരാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആപ്പ് ഉപയോ​ഗിച്ച് 60 ദിവസം പിഎംആർ തെറാപ്പി പരിശീലിച്ച രോഗികളില്‍ മൈഗ്രേന്‍ മൂലമുണ്ടാകുന്ന തലവേദന ഏകദേശം 50 ശതമാനം കുറഞ്ഞതായി ​ഗവേഷകർ വിശദീകരിക്കുന്നു. 'RELAXaHEAD' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും ആപ്പ് സ്റ്റോറുകളിൽ സൗജന്യമായി ലഭ്യമാണ്.

ഉപയോക്താവിനെ പിഎംആര്‍ തെറാപ്പി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ആപ്പ് ചെയ്യുന്നത്. ഇതിനായുള്ള ഓ‍ഡിയോ ഇതില്‍ ലഭ്യമാണ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ബ്രീത്തിങ് സെഷന്‍, ആറ് മിനിറ്റ് പിഎംആർ സെഷൻ, 12.5 മിനിറ്റ് പിഎംആർ സെഷൻ, 8.5 മിനിറ്റ് മസിൽ സ്കാൻ സെഷൻ എന്നിവ ആപ്പിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തലവേദന അനുഭവപ്പെടുന്ന ദിവസങ്ങൾ, ഉറക്കം, മരുന്നുകൾ, മരുന്നുകളുടെ പാർശ്വഫലങ്ങള്‍, ആർത്തവം എന്നിവ രേഖപ്പെടുത്താനും ആപ്പില്‍ സാധിക്കും. ശരീരത്തിലെ പേശികളെ കുറച്ച് സെക്കൻഡ് നേരത്തേക്ക് ക്രമാനുഗതമായി സ്കാന്‍ ചെയ്ത് പിരിമുറുക്കം കുറയ്ക്കുകയാണ് പിഎംആര്‍ തെറാപ്പിയിലൂടെ ചെയ്യുന്നത്.

എന്താണ് പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ (പിഎംആർ) തെറാപ്പി

അമേരിക്കൻ ഫിസിഷനായ ഡോ. എഡ്മണ്ട് ജേക്കബ്സൺ ആണ് പിഎംആർ വികസിപ്പിച്ചെടുത്തത്. 1929 ൽ അദ്ദേഹം പ്രോഗ്രസീവ് റിലാക്സേഷൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 14 വ്യത്യസ്ത പേശി ഗ്രൂപ്പുകളെ മാറിമാറി റിലാക്സ് ചെയ്യുന്ന വിശ്രമ രീതിയാണിത്. ഉത്കണ്ഠയും മാനസിക സമ്മര്‍ദവും ചികിത്സിക്കുന്നതിനാണ് പിഎംആർ ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്തിടെ ടെൻഷൻ, തലവേദന, മൈ​ഗ്രെയ്ൻ, ടെമ്പോറോമാണ്ടിബുലാർ ജോയിന്റ് ഡിസോർഡർ (ടിഎംജെ), കഴുത്ത് വേദന, ഉറക്കമില്ലായ്മ, ബൈപോളാർ ഡിസോർഡർ, ഉത്കണ്ഠ, നടുവേദന, ഉയർന്ന രക്തസമ്മർദം എന്നിവ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

Mobile APP developed based on PMR Therapy migraine relief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT