Moringa Seeds Pinterest
Health

വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് വേർതിരിക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കും; പഠനം

മുരിങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഈ ചാർജിനെ ന്യൂട്രലൈസ് ചെയ്ത് കണങ്ങളെ കൂട്ടിച്ചേർക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലോകവ്യാപകമായി ഉയർന്നു വരുന്ന ഒരു വലിയ ആരോ​ഗ്യപ്രതിസന്ധിയാണ് മൈക്രോ പ്ലാസ്റ്റിക്. കുടിവെള്ളത്തിൽ വരെ ഇവയെ കണ്ടെത്തി. ഇത് ജീവജാലകങ്ങൾ പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണ്. എന്നാൽ വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കിനെ നീക്കം ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത് നമ്മുടെ അടുക്കളത്തോട്ടത്തിൽ സുലഭമായി കിട്ടുന്ന മുരിങ്ങയിലാണ്.

മുരിങ്ങ വിത്തുകൾ ഉപയോ​ഗിച്ച് വെള്ളിത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്കിനെ ഫലപ്രദമായി നീക്കം ചെയ്യാനാകുമെന്നാണ് ബ്രസീലിലെ സാവോപോളോ സ്റ്റേറ്റ് സർവകലാശാല സമീപകാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത്. മുരിങ്ങ വിത്തുകളിൽ നിന്നുള്ള ലവണ സാരാംശം വെള്ളത്തിൽ കലർത്തുമ്പോൾ മൈക്രോ പ്ലാസ്റ്റിക് കണികകൾ തമ്മിൽ ചേർന്ന് വലിയ കൂട്ടങ്ങളാവുകയും ഇതിലൂടെ അവയെ ഫിൽട്ടർ ചെയ്യാനുമാകുമെന്നാണ് പഠനം പറയുന്നത്.

മൈക്രോ പ്ലാസ്റ്റിക് കണങ്ങൾക്ക് സാധാരണയായി നെ​ഗറ്റീവ് വൈദ്യുത ചാർജ് ഉണ്ടാകുന്നതിനാൽ അവ പരസ്പരം അകന്നു നിലകൊള്ളുന്നു. എന്നാൽ മുരിങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഈ ചാർജിനെ ന്യൂട്രലൈസ് ചെയ്ത് കണങ്ങളെ കൂട്ടിച്ചേർക്കുന്നു. ഇങ്ങനെ കൂടിച്ചേരുമ്പോൾ അവ ശുദ്ധീകരിക്കാൻ എളുപ്പമാകുമെന്ന് ​ഗവേഷകർ പറയുന്നു. പിവിസി (പോളി വിനൈൽ ക്ലോറൈഡ്) വിഭാ​ഗത്തിൽപെട്ട മൈക്രോ പ്ലാസ്റ്റിക്കുകൾ ഉപയോ​ഗിച്ചപ്പോൾ മുരിങ്ങ വിത്തുകൾ ഉപയോ​ഗിച്ച് 98 ശതമാനം കണങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞതായി പഠനത്തിൽ കണ്ടെത്തി.

നിലവിൽ ജലശുദ്ധീകരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾക്ക് ചില പരിമിതികളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. അതേസമയം, മുരിങ്ങ വിത്തുകൾ പ്രകൃതിദത്തവും വിഷരഹിതവുമായതിനാൽ കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. മുരിങ്ങ ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സാധാരണയായി വളരുന്ന ഒരു സസ്യമാണ്.

അതിനാൽ, ഇത് ഉപയോഗിച്ച് ജലശുദ്ധീകരണം നടത്തുന്നത് ചെലവ് കുറഞ്ഞതും ഗ്രാമപ്രദേശങ്ങളിൽ പോലും പ്രായോഗികവുമായ പരിഹാരമാകാം. ഇത് വലിയ ജലശുദ്ധീകരണ സംവിധാനങ്ങൾക്കു പുറമെ വീടുതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു മാർഗമായി മാറാനുള്ള സാധ്യതയുണ്ട്. ഭാവിയിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ച് വ്യാപകമായി പ്രയോഗിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

Moringa seeds can remove microplastics from drinking water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി'; കുറ്റം സമ്മതിച്ച് സജി, ഒളിച്ചിരുന്നത് വീടിന് സമീപത്തെ പാറക്കെട്ടില്‍

'വിശ്വാസമുള്ളിടത്ത് അത്ഭുതങ്ങൾ തീർച്ചയായും സംഭവിക്കും; ഈ സിനിമയിലെ നായകൻ കറുപ്പു സാമിയാണ്'

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സഞ്ചയനം ആഘോഷിച്ചോ എന്ന് ചോദിച്ചവരുണ്ട്; കരഞ്ഞ് ബഹളം വച്ചില്ല'; വിമര്‍ശനങ്ങള്‍ക്ക് സിന്ധു കൃഷ്ണയുടെ മറുപടി

'ഈ ചൂടിന് എസിയില്ലാതെ പറ്റില്ല!', പിന്നാലെ വരും ആരോഗ്യപ്രശ്നങ്ങൾ

SCROLL FOR NEXT