Coffee in the morning Meta AI Image
Health

വെറും വയറ്റിൽ കാപ്പി വേണ്ട, സന്ധിവേ​ദന വഷളാകും

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഉറക്കച്ചടവു മാറി ഒന്ന് ഉഷാറാവണമെങ്കിൽ ഒരു കപ്പ് കാപ്പി കുടിക്കണം. കാപ്പിയിൽ അടങ്ങിയ കഫീൻ ഇൻസ്റ്റൻ്റ് എനർജി നൽകാനും സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും താൽക്കാലികമായി ഉയർക്കാനും സഹായിക്കുന്നു. ഇത് തലച്ചോറിന് ജാഗ്രതയും ഉന്മേഷവും നൽകും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് സന്ധിവേദനയുള്ളവരിൽ ഈ ശീലം സ്ഥിതി വഷളാക്കാം.

കാപ്പിയും സന്ധിവേദനയും

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരവീക്കം, നിര്‍ജ്ജലീകരണം, ഉറക്കമില്ലായ്മ, പ്രീ-ആര്‍ത്രൈറ്റസ് ലക്ഷണങ്ങൾ എന്നിവ വഷളാക്കും. ഇത് സന്ധികളിൽ വേദനയും കാഠിന്യവും വർധിപ്പിക്കുന്നു. പ്രത്യേകിച്ച് കൈകാലുകളിലും മുട്ടിലുമുള്ള സന്ധികളിൽ.

നിർജ്ജലീകരണത്തെ നിസാരമാക്കരുത്

ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു നിർണായക ഘടകമാണ് നിർജ്ജലീകരണം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം ഉറക്കം ഉണരുമ്പോൾ നേരിയ നിർജ്ജലീകരണം ഉണ്ടാവുക സ്വാഭാവികമാണ്. അതിനൊപ്പം രാവിലെ വെറും വയറ്റിൽ കാപ്പി കൂടി കുടിക്കുമ്പോൾ നിർജ്ജലീകരണം വഷളാകുന്നു. ഇത് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കാം.

കാൽസ്യത്തിൻ്റെ ആഗിരണം

അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിൻ്റെ ആഗിരണത്തെയും ബാധിക്കാം. ഇത് ക്രമേണ എല്ലുകളുടെ ബലത്തെയും സാന്ദ്രതയെയും ബാധിക്കാം. പ്രത്യേകിച്ച്, 35നും 40നും ഇടയിൽ പ്രായമായവരിൽ. കൂടാതെ ആർത്തവവിരാമത്തിലേക്ക് അടുത്ത സ്ത്രീകളിലും വിറ്റാമിൻ ഡിയുടെ അഭാവം നേരിടുന്നവരിലും ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.

ഇതിൻ്റെ അർഥം കാപ്പിയെ നിങ്ങളുടെ ദിനചര്യയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നല്ല. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

Morning coffee may damage joints

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: എന്‍എസ്എസ്

പ്രായം കുറയ്ക്കണോ, റാഗി ശീലമാക്കാം

ഉപയോഗിച്ചത് തവളയില്‍ നിന്നുള്ള വിഷം, നവാല്‍നിയെ റഷ്യ വകവരുത്തി; പ്രസ്താവനയുമായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

'അക്ഷയ് ഖന്ന ഒരു രക്ഷയുമില്ല, ധുരന്ധറിലേക്ക് എന്നെ ആരും വിളിച്ചിട്ടില്ല'; അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് നാ​ഗാർജുന

ഇന്ത്യ-പാക് പോരാട്ടം മഴപ്പേടിയിൽ; ടോസ് നിർണ്ണായകം; മത്സരം നടന്നില്ലെങ്കിൽ....?

SCROLL FOR NEXT