Mouth Wash health risk Pinterest
Health

തുടർച്ചയായി മൗത്ത് വാഷ് ഉപയോ​ഗിക്കുന്ന ശീലമുണ്ടോ? എങ്കിൽ 'പണി' പിന്നാലെയുണ്ട്

ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വായ്നാറ്റം മാറാൻ മൗത്ത് വാഷ് ഉപയോ​ഗിക്കുന്ന ശീലമുണ്ടോ? മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് വളരെ പെട്ടെന്ന് വായ്നാറ്റം അകറ്റാൻ സഹായിക്കുമെങ്കിലും ദീർഘകാലടിസ്ഥാനത്തിൽ ഇത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ആരോ​ഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും. പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്.

എന്താണ് ഓറല്‍ മൈക്രോബയോം

വായിലുള്ള ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതിലൂടെ ഓറൽ മൈക്രോബയോമിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിർത്താനും സഹായിക്കും.

വായ്നാറ്റം അകറ്റാന്‍ മൂന്ന് ഘട്ടങ്ങള്‍

ഓറൽ പ്രോബയോട്ടിക്‌സ്

മൗത്ത് വാഷ് ഉപയോ​ഗിക്കുന്നതിന് പകരം ഓറൽ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളർത്താൻ ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോ​ഗ്യകരമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം ധാരാളം കുടിക്കാം

വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനീര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായ്നാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം.

കുടലിന്‍റെ ആരോഗ്യം

ഓറൽ മൈക്രോബയോം എല്ലായ്പ്പോഴും കുടൽ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും.

Mouth Wash not safe for health, bad smell tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

എട്ടാം നാള്‍ 1000 കോടിയിലെത്തി 'രാമായണ'; ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് എത്ര?

ഛഠ് പൂജ: സൂര്യഭഗവാനെ ആരാധിക്കുന്ന പുണ്യോത്സവം; ഐശ്വര്യത്തിനായി വ്രതാനുഷ്ഠാനങ്ങള്‍

ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ചെലവേറും, ഹോട്ടല്‍ മുറികളുടെ നിരക്ക് കുത്തനെ കൂടി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ടിപിസി കരാര്‍ വേഗത്തിലാക്കും; ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ചേക്കും