obsessive compulsive disorder PEXELS
Health

'വൃത്തിഭ്രാന്ത്' ആണോ പ്രശ്നം, ചികിത്സിച്ചു ഭേദമാക്കാം; ഒസിഡിയും മിഥ്യാധാരണകളും

ഒസിഡിക്ക് 'ചെറിയ തോതില്‍' എന്ന ഒരു അളവുകോല്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

'വൃത്തിഭ്രാന്ത്' എന്ന ഒറ്റവാക്കിൽ ഒസിഡിയെ ചിന്തിച്ചുവെച്ചിരിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ അഥവാ ഒസിഡി എന്ന അവസ്ഥയുടെ സങ്കീർണത മനസിലാക്കാത്തതാണ് നമ്മുടെ നിത്യ ജീവിതത്തില്‍ ഒസിഡിയുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

'എനിക്ക് മുറി എപ്പോഴും വൃത്തിയായി ഇരിക്കണം, ചെറിയ തോതില്‍ ഒസിഡി ഉണ്ട്'- എന്ന് നമ്മള്‍ എപ്പോഴെങ്കിലും കേള്‍ക്കുകയെ പറയുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ഒസിഡിക്ക് 'ചെറിയ തോതില്‍' എന്ന ഒരു അളവുകോല്‍ ഇല്ല. ഒരു വ്യക്തിയിൽ അനാവശ്യമായ ചിന്തകളുടെയും ഭയങ്ങളുടെയും ഒരു പാറ്റേൺ ഉണ്ടാകാൻ തുടങ്ങുന്ന അവസ്ഥയാണ് ഒസിഡി.അല്ലാതെ ഇടയ്ക്കിടെ അമിതമായി ചിന്തിക്കുന്നതോ ആഴ്ചയിൽ ഒരിക്കൽ മുറി വൃത്തിയാക്കുന്നതോ മാത്രമല്ല ഒസിഡി.

ഒസിഡിയെ പലപ്പോഴും വൃത്തിഭ്രാന്ത് അല്ലെങ്കിൽ വൃത്തിയിലും ചിട്ടയിലും അമിതമായി ശ്രദ്ധിക്കുന്ന ഒരു അവസ്ഥയായി മാത്രം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അതിലും സങ്കീർണമാണ് കാര്യങ്ങൾ. ഒസിഡി ഇല്ലാത്ത ആളുകൾക്ക് വൃത്തിയാക്കുന്നതും ചിട്ടപ്പെടുത്തുന്നതുമൊക്കെ ആസ്വദിച്ചു ചെയ്യാൻ സാധിക്കും. എന്നാൽ ഒസിഡി ഉള്ളവരിൽ അണുബാധയെ കുറിച്ചുള്ള അമിത ചിന്ത അവരെ കൂടുതൽ സമ്മർ​ദത്തിലാക്കും. അണുബാധ പേടിച്ചാണ് വൃത്തിയാക്കൽ പോലുള്ള നിർബന്ധിത പ്രവർത്തികളിലേക്ക് നയിക്കുന്നത്.

ഒസിഡി ഒരു യഥാർത്ഥ മാനസികാരോഗ്യ അവസ്ഥയാണ്. അനാവശ്യ ചിന്തകളിൽ നിന്ന് രക്ഷപ്പെടാനും ഉത്കണ്ഠ കുറയ്ക്കാനും ഒസിഡി ഉള്ള ഒരു വ്യക്തി ഉപയോഗിക്കുന്ന ചിന്തകളെയോ പെരുമാറ്റങ്ങളെയോ ആണ് കംപൽഷനുകൾ എന്ന് പറയുന്നത്. അണുബാധയെ ഭയന്ന് അമിതമായി കൈ കഴുകുക, പല്ല് തേക്കുക, അല്ലെങ്കിൽ കുളിക്കുക എന്നിവ നിർബന്ധിത പ്രവൃത്തികൾക്ക് ഉദാഹരണങ്ങളാണ്.

ഒസിഡി ഉള്ളവർക്ക് തന്റെ ചിന്തകളും നിർബന്ധിത പ്രവൃത്തികളും അമിതമോ യുക്തിരഹിതമോ ആണെന്ന് തിരിച്ചറിഞ്ഞാലും അവ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ട്രോമ, വിട്ടുമാറാത്ത സമ്മർദം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഒസിഡിയുടെ വളർച്ചയിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

ഒസിഡി ഒരുപാട് ആളുകളിൽ ഉണ്ടാകുന്ന അവസ്ഥയല്ല. എന്നാൽ എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെ ബാധിക്കാം. മിക്കവാറും എട്ടിനും 12നും ഇടയിലുള്ള പ്രായത്തിൽ കൗമാരത്തിന്റെ അവസാനത്തിലോ യൗവനത്തിന്റെ തുടക്കത്തിലോ ആദ്യമായി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഒസിഡിക്ക് ചികിത്സയില്ലെന്നും അതു തന്നെ മാറുമെന്നും ആളുകൾ പറയാറുണ്ട്. എന്നാൽ ഒസിഡി ഒരു യഥാർത്ഥ മാനസികാരോഗ്യ വൈകല്യമാണ്. ഇതിന് ലൈസൻസുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ മാർ​ഗനിർദേശത്തിൽ രോഗനിർണയവും ചികിത്സയും ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കിൽ, കാലക്രമേണ അവസ്ഥ വഷളാകാം. നേരത്തെയുള്ള ചികിത്സ ഒസിഡിയുള്ള ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

ചികിത്സയുടെ ദൈർഘ്യം ഓരോ വ്യക്തിയുടെ ജീവിതത്തെ അത് എത്ര മാത്രം ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. സാധാരണയായി, ചെറിയ കേസുകൾക്ക് ഹ്രസ്വകാല തെറാപ്പിയാകും ശുപാർശ ചെയ്യുക. ഗുരുതരമായ കേസുകൾക്ക്, തെറാപ്പിയും മരുന്നും സംയോജിപ്പിച്ചുള്ള വിപുലമായ ചികിത്സ ആവശ്യമായി വന്നേക്കാം. ഒസിഡിക്കുള്ള ഒരു ഫലപ്രദമായ ചികിത്സയാണ് എക്‌സ്‌പോഷർ ആൻഡ് റെസ്‌പോൺസ് പ്രിവൻഷൻ, ഇത് കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പിയുടെ ഒരു തരമാണ്.

ഒസിഡി ഉള്ള ആളുകൾ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ട്രിഗറുകൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാം. ഒബ്‌സെഷനുകൾക്ക് കാരണമാകുന്ന ചിന്തകൾ, ആളുകൾ, സ്ഥലങ്ങൾ, സാഹചര്യങ്ങൾ എന്നിവ ഒഴിവാക്കുന്നത് ഈ പ്രതിരോധതന്ത്രത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഈ സമീപനം ഒസിഡി ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. ട്രിഗറുകൾ എത്രത്തോളം ഒഴിവാക്കുന്നുവോ, അത്രത്തോളം അത് ഭയത്തെ ശക്തമാക്കും. കൂടാതെ, ഇത് രോഗബാധിതനായ വ്യക്തിയെ ഒറ്റപ്പെടുത്താനും കാരണമാകും. ഒസിഡി എല്ലാവർക്കും ഒരുപോലെയല്ല. ഒസിഡിയെക്കുറിച്ച് മാത്രമല്ല, പൊതുവെ മറ്റ് മാനസികാരോഗ്യ അവസ്ഥകളെക്കുറിച്ചും മിക്കവർക്കും പൊതുവായ ധാരണക്കുറവുണ്ട്. മിഥ്യാധാരണകൾ തിരുത്തുന്നതിലൂടെ ഈ അസുഖത്തോടെ ജീവിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴിയും.

Some myths about obsessive compulsive disorder or OCD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT