sleep pillow tips Pinterest
Health

ഉറക്കമെഴുന്നേൽക്കുമ്പോൾ കഴുത്തിനും തോളിനും വേദന; വില്ലൻ തലയണയാകാം, ശരിയായി ഉപയോ​ഗിക്കേണ്ടത് എങ്ങനെ

സെർവിക്കൽ സ്‌പോണ്ടിലൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

റക്കം സുഖമാകാൻ തലയണ വലിയൊരു സഹായമാണ്. എന്നാൽ ശരിയായി ഉപയോ​ഗിച്ചില്ലെങ്കിൽ വില്ലനുമാകാം. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിനും തോളിനും വേദനയോടെയാകും ചിലർ എഴുന്നേൽക്കുക. അതിന്റെ കാരണം ചിലപ്പോൾ നിങ്ങൾ ഉപയോ​ഗിക്കുന്ന തലയണയാകാം. എങ്ങനെ ഉറങ്ങിയാലും കഴുത്തിന് ആയാസമുണ്ടാകരതെന്നതാണ് കാര്യം. സെർവിക്കൽ സ്‌പോണ്ടിലൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

തലയണ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കിടക്കുമ്പോൾ തല വളരെയധികം താഴ്‌ന്നോ ഉയർന്നോ നിൽക്കാത്ത തരത്തിലുള്ള തലയണയാണ് ഉപയോഗിക്കേണ്ടത്. കിടക്കുമ്പോൾ തല, തലയണയിൽ പതിഞ്ഞിരിക്കണം. തോളുകളിലേക്ക് തലയണയുടെ താങ്ങ് ലഭിക്കുകയും വേണം.

ചെരിഞ്ഞ് കിടന്നുറങ്ങുമ്പോൾ തലയിണയ്ക്ക് പകരം കൈ മടക്കിവയ്ക്കുന്ന ശീലമുണ്ട് പലർക്കും. ഇത് നല്ലതല്ല. ദീർഘനേരം ഇങ്ങനെ കിടന്നാൽ കൈയിലെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന റേഡിയൽ നാഡി ഞെരുങ്ങി അതിന് സമ്മർദം കൂടാൻ സാധ്യതയുണ്ട്. ഇതുമൂലം കൈയ്ക്ക് മരവിപ്പും ബലക്കുറവും ഉണ്ടായേക്കാം.

  • കട്ടികൂടിയതും പരുപരുത്തതുമായ തലയണ ഉപയോഗിക്കരുത്.

  • മൃദുവായതും തലയെയും കഴുത്തിനെയും താങ്ങിനിർത്തുന്നതുമായ തലയണയാണ് നല്ലത്.

  • തലയണവെച്ച് മലർന്ന് കിടക്കുമ്പോൾ കഴുത്തിന് കൃത്യമായ താങ്ങ് ലഭിക്കുന്നില്ലെങ്കിൽ ചെറിയ പുതപ്പോ മറ്റോ ചുരുട്ടി കഴുത്തിന്റെ അടിയിൽ (നെക്ക് റോൾ) വയ്ക്കാം.

  • കമിഴ്ന്നുകിടന്ന് അധികനേരം ഉറങ്ങുന്നത് ശരിയല്ല.

  • സിഒപിഡി, സ്ലീപ് അപ്നിയ പോലുള്ള ശ്വസനരോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സ്ലീപിങ് പൊസിഷനുകൾ സ്വീകരിക്കുക.

തലയണ ആവശ്യമുള്ളവര്‍

ഉറങ്ങുമ്പോൾ, തലയണകൾ നട്ടെല്ലിന്‍റെ സ്വാഭാവിക വക്രത നിലനിർത്താൻ സഹായിക്കുന്നു. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവർക്ക്, ഇടത്തരം കട്ടി കുറഞ്ഞ തലയണ ഉപയോഗിക്കുന്നത് തല അമിതമായി ഉയർത്താതെ കഴുത്തിന് സപ്പോര്‍ട്ട് നൽകും. സൈഡ് തിരിഞ്ഞു ഉറങ്ങുന്നവർക്കും തലയണ ആവശ്യമാണ്. ഇത് തലയ്ക്കും മെത്തയ്ക്കും ഇടയിലുള്ള വിടവ് നികത്തുകയും നട്ടെല്ല് നേരെയാക്കുകയും ചെയ്യുന്നു.

തലയണ ആവശ്യമില്ലാത്തവര്‍

വളരെ നാച്വറല്‍ ആയ ഒരു നില കൈവരിക്കാൻ പ്രത്യേകിച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ ഇത് സഹായിക്കും. കട്ടിയുള്ള ഒരു തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. തലയണയില്ലാത്തപ്പോള്‍ കഴുത്തിന്‍റെ ഹൈപ്പർ എക്സ്റ്റൻഷൻ തടയുകയും തല നട്ടെല്ലിന് ന്യൂട്രലായി തുടരുകയും ചെയ്യുന്നു. ഇത് നട്ടെല്ലിന് സമ്മര്‍ദം ഉണ്ടാക്കില്ല.

Neck Pain after sleeping; How to select right pillow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; സമയം തീരുമാനിച്ചില്ലെന്ന് ഇറാന്‍

ലോകകപ്പിൽ ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; കാനറികൾക്ക് നിറം മങ്ങിയ തുടക്കം

'ഇതുവരെ കാണാത്ത ഒരു ടൊവിനോ ആയിരിക്കും 'ബാലനി'ൽ; അദ്ദേഹത്തിന്റെ താരപദവി ഉപയോ​ഗിക്കാനല്ല കാസ്റ്റ് ചെയ്തത്'

കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളത്ത് വീണ്ടും മരണം; പ്രതിരോധവും ലക്ഷണങ്ങളും

SCROLL FOR NEXT