Nutmeg fruit PEXELS
Health

സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ്

ചർമത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്.

സമകാലിക മലയാളം ഡെസ്ക്

ജാതിക്ക ഔഷധമായി ആയുർവേദത്തിൽ ഉപയോ​ഗിക്കാറുണ്ട്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ബസ്റ്റാണ്. സമ്മർദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്.

ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചർമത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്.

ഇതിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ഗ്രാം ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്നാൻ എന്ന സംയുക്തം ദന്തക്ഷയങ്ങൾ തടയാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണം, ചില ടൂത്ത് പേസ്റ്റ് ഫോർമുലേഷനുകളിലും ജാതിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

Nutmeg fruit for skin care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

SCROLL FOR NEXT