Nuts Meta AI Image
Health

ബദാം രാവിലെ വാല്‍നട്ട് വൈകുന്നേരം! നട്സ് സമയം നോക്കി കഴിക്കാം, ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

രോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ പവര്‍ഹൗസ് ആണ് നട്‌സ്. നട്‌സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവയുടെ ആരോഗ്യഗുണങ്ങള്‍ പരമാവധി ലഭ്യമാക്കാന്‍, ഓരോ തരം നട്സിനും പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്. ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്. ഓരോ തരം നട്സും നിർദ്ദിഷ്ട ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സവിശേഷ പോഷകങ്ങൾ നല്‍കുന്നുണ്ട്.

ബദാം

ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് വളരെ മികച്ചതാണ്. രാവിലെ കുതിര്‍ത്ത ബദാം കഴിക്കുന്നത് അവയില്‍ അടങ്ങിയ വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കും.

വാൽനട്ട്

വാല്‍നട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും.

പിസ്ത

പിസ്തയിലെ പ്രോട്ടീനും നാരുകളും ഊർജ്ജ നില സ്ഥിരപ്പെടുത്താനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും. ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കൽ, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും.

കശുവണ്ടി

ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേര്‍ത്ത് കഴിക്കാം. ഇതില്‍ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഊർജ്ജ നിലയും മെച്ചപ്പെടുത്തും.

നിലക്കടല

വളരെ സുലഭമായി കിട്ടുന്ന പോഷകസമൃദ്ധമായ ഒന്നാണ് നിലക്കടല. കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും, കൂടുതൽ നേരം വയറു നിറയുന്നത് നിലനിർത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ നിലക്കടല സഹായിക്കും. നിലക്കടല കഴിക്കാന്‍ സമയക്രമം ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലക്കടല കഴിക്കാം.

The Best Time To Eat 5 Nuts You Need In Your Diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു, കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

SCROLL FOR NEXT