Onion Pexels
Health

ആരോ​ഗ്യത്തിന് 'പണി' കിട്ടാത്ത രീതിയിൽ മുറിച്ച സവാള സൂക്ഷിക്കാം, കരച്ചിലും ഒഴിവാക്കാം

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മുറിച്ച ഉള്ളി സുരക്ഷിതമായി ഉപയോഗിക്കാനാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ട്ടുമിക്ക എല്ലാ കറികളുടെയും പ്രധാന ചേരുവയാണ് സവാള. എന്നാൽ അടുക്കളയിൽ ഉപയോ​ഗിക്കുമ്പോൾ പലപ്പോഴും പകുതി സവാളയുടെ ആവശ്യമേ വരാറുള്ളൂ. അങ്ങനെ ബാക്കിയാവുന്ന അര സവാള ഒന്നുകിൽ ഫ്രിഡ്ജിലോ അല്ലെങ്കിൽ തുറന്നോ വയ്ക്കും.

പുറമെ നോക്കുമ്പോൾ അത്ര കുഴപ്പമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മുറിച്ച ഉള്ളി സുരക്ഷിതമായി ഉപയോഗിക്കാനാകും. എന്നാൽ സവാള തുറന്നുവെക്കുകയോ തെറ്റായി സ്റ്റോർ ചെയ്യുകയോ ചെയ്താൽ ബാക്ടീരിയ വളരാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുണ്ട്.

മുറിച്ച സവാള ഫ്രിഡ്ജിൽ വയ്ക്കാമോ?

മുറിച്ച സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സാധാരണയായി സുരക്ഷിതമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുറിച്ച സവാള ഒന്നുകിൽ പ്ലാസ്റ്റിക് റാപ്പ് അല്ലെങ്കിൽ എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ വാതിലിനടുത്തു സൂക്ഷിക്കാതിരിക്കുക. കൂടാതെ മറ്റ് ഭക്ഷണങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരാതിരിക്കാനും ശ്രദ്ധിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന സവാള ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്.

മുറിച്ച സവാള തുറന്നു വയ്ക്കുമ്പോൾ

മുറിച്ച സവാള തുറന്നുവയ്ക്കുമ്പോൾ വായുവിലെ ബാക്ടീരിയയും ഈർപ്പവും അതിൽ പിടിക്കാം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ ഇത് വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്. ഇത് ദുർ​ഗന്ധം ഉണ്ടാക്കാനും രുചിയിൽ മാറ്റമുണ്ടാക്കാനും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകുന്നു. ഒരു രാത്രി മുഴുവൻ പുറത്തുവെച്ച മുറിച്ച സവാള ഉപയോ​ഗിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

സവാള കേടായാൽ എങ്ങനെ തിരിച്ചറിയാം

  • ഒട്ടിപ്പിടിക്കുന്ന രീതി

  • കറുത്ത പാടുകൾ

  • ദുർഗന്ധം

  • മൃദുവായി ചീഞ്ഞ രൂപം

  • പൂപ്പൽ

സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കാൻ

സവാളയിൽ അടങ്ങിയ സൾഫർ ഘടകങ്ങളാണ് നമ്മെ കരയിപ്പിക്കുന്നത്. ഇത് ഒഴിവാക്കാൽ ചില എളുപ്പ മാർഗങ്ങളുണ്ട്.

  • 15–20 മിനിറ്റ് മുൻപ് സവാള ഫ്രിഡ്ജിൽ വെച്ച ശേഷം അരിയുമ്പോൾ സൾഫർ വാതകം കുറയും.

  • സവാള അരിയുമ്പോൾ മൂർച്ച കുറഞ്ഞ കത്തി ഉപയോഗിക്കുന്നത് സൾഫർ തീവ്രമായ രീതിയിൽ പുറത്തേക്ക് വരാം.

  • സവാളയുടെ വേരുഭാഗം അവസാനം അരിയുക. കാരണം അവിടെയാണ് സൾഫർ കൂടുതലും അടങ്ങിയിരിക്കുന്നത്.

  • അരിയുന്നതിന് മുൻപ് സവാള തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നതും സഹായകരമാണ്.

സവാള സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സവാള തണുത്തും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.

  • പ്ലാസ്റ്റിക് കവറിൽ അടച്ചുവെക്കരുത്.

  • ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കുന്നത് വേഗത്തിൽ കേടാകാൻ കാരണമാകും.

Onion storing tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ നടപ്പാക്കും?, കലക്ടർമാരുടെ സ്ഥലംമാറ്റവും മന്ത്രിസഭായോ​ഗത്തിൽ

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാത; കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഇ ശ്രീധരന്‍

നവകേരള 'രക്ഷാപ്രവര്‍ത്തനം' : എസ്‌ഐടിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക്; എഡിജിപിക്കെതിരെ മൊഴി

സമാധാന കരാറുണ്ടാക്കാൻ തിടുക്കപ്പെടേണ്ടതില്ലെന്ന് ട്രംപ്; ‘നാവിക ഉപരോധം തുടരും’

SCROLL FOR NEXT