പ്രതീകാത്മക ചിത്രം 
Health

കൂടുതൽ സമയം മുട്ട വേവിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും; സുരക്ഷിതമായി എങ്ങനെ ഉണ്ടാക്കാം

മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും പാചകം ചെയ്യുന്ന രീതി പാളിയാല്‍ പ്രശ്‌നമാകും

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. മുട്ട ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും പാചകം ചെയ്യുന്ന രീതി പാളിയാല്‍ പ്രശ്‌നമാകും.

മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.

മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം

  • കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം

  • മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം

  • മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം

  • മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT