പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ 
Health

പനിയും ജലദോഷവും പമ്പ കടക്കും; പനിക്കൂർക്കയുടെ ഔഷധ ​ഗുണങ്ങൾ

കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ഴക്കാലമായാൽ നാട്ടിൻപുറങ്ങളിൽ പനിക്കൂർക്കയ്ക്ക് വലിയ ഡിമാൻഡ് ആണ്. മഴക്കാലത്തെ പ്രധാനിയായ പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക.

കൂടാതെ കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT