കേരളത്തില്‍ പല പേരുകളില്‍ അറിയപ്പെടുമെങ്കിലും പപ്പായയുടെ പോഷകഗുണങ്ങളില്‍ ആര്‍ക്കും പല അഭിപ്രായ ഉണ്ടാകില്ല. വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് പപ്പായ. പച്ച പപ്പായയില്‍ നിരവധി ബയോആക്ടീവ് സംയുക്തങ്ങള്‍ ഉണ്ട്. പാപ്പെയ്ന്‍, കൈമോപ്പാപ്പേയ്ന്‍ എന്നിവ അവയില്‍ ചിലതാണ്. ഇവയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്.
- പച്ച പപ്പായിയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അണുബാധകളെ പ്രതിരോധിച്ച് രോഗമകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ് പച്ച പപ്പായയുടെ മറ്റൊരു ഗുണം. പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ആണ് ദഹനത്തിന് സഹായിക്കുന്നത്.
- ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. പച്ച പപ്പായ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ദഹനക്കേട് അകറ്റാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
-
- കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ച പപ്പായ സഹായിക്കുന്നു. ഫൈബർ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമുള്ള പച്ച പപ്പായയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
- പച്ചപപ്പായയിൽ വൈറ്റമിൻ എ, സി, ഇ ഇവയോടൊപ്പം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇത് കൊളാജന്റെ ഉൽപ്പാദനം വർധിപ്പിക്കുകയും ഓക്സീകരണം സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് വഴി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും.
- ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ പച്ച പപ്പായ സഹായിക്കും. പച്ച പപ്പായയിൽ കലോറി കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നലുണ്ടാക്കും. പപ്പായയിലടങ്ങിയ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ