'പ്രകൃതിദത്തം' എന്നു പറഞ്ഞാല്‍ എല്ലാമായോ? ഈ വിശ്വാസം അപകടമെന്ന് പഠനം 
Health

'പ്രകൃതിദത്തം' എന്നു പറഞ്ഞാല്‍ എല്ലാമായോ? ഈ വിശ്വാസം അപകടമെന്ന് പഠനം

മതിയായ തെളിവുകള്‍ ഇല്ലാതെയുള്ള അന്ധമായ വിശ്വാസം നമ്മുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കു

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം മുതല്‍ മരുന്നില്‍ വരെ 'പ്രകൃതിദത്തം' എന്ന ലേബല്‍ ഉണ്ടെങ്കില്‍ ആ ഉത്പ്പന്നത്തിന് മാര്‍ക്കറ്റില്‍ മുന്‍തൂക്കമുണ്ടാകും. ആളുകള്‍ക്കിടയില്‍ പ്രകൃതിദത്തം എന്ന വാക്കിനോട് അത്രമേല്‍ വിശ്വാസമുണ്ട്. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയുള്ള അന്ധമായ വിശ്വാസം നമ്മുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്ന് സോഷ്യല്‍ സൈകോളജിക്കല്‍ ആന്റ് പേര്‍സൊണാലിറ്റി സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ആളുകള്‍ക്ക് പ്രകൃതിദത്തം എന്ന വാക്കിനോടുള്ള അന്ധമായ വിശ്വാസം പല കമ്പനികളുടെ മുതലെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പ്രകൃതിദത്തവും അല്ലാത്തതുമായ ഓപ്ഷനുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ ആളുകളുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.

കുറഞ്ഞ അപകടസാധ്യതയുള്ളതും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ തീരുമാനങ്ങളിലും ഒരുപോലെ 'പ്രകൃതിദത്ത'തോടുള്ള പക്ഷപാതം നിലനില്‍ക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. മരുന്നുകള്‍ പോലെ ഉയര്‍ന്ന അപകട സാധ്യതയുള്ള ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആളുകള്‍ പ്രകൃതിദത്തമെന്നതിനോടാണ് കൂടുതല്‍ വിശ്വാസം പുലര്‍ത്തുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

'പവര്‍ഫുള്‍'

സുരക്ഷിതം, ഗുണമേന്മ, ഫലപ്രദം എന്നീ ഗുണങ്ങളോട് ചേര്‍ത്തുവെക്കുന്നതാണ് പ്രകൃതിദത്തമെന്ന വാക്കിനെ ആളുകള്‍ക്കിടയില്‍ ഇത്രയും പവര്‍ഫുള്‍ ആക്കുന്നത്. ഇത് പലപ്പോഴും യുക്തിയെ മറികടക്കുന്നു. യഥാര്‍ത്ഥ കാര്യക്ഷമത കണക്കിലെടുക്കാതെ ആളുകളെ തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നയിക്കുന്നുവെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

വൈശാലി ഗുഹയും ഇടുക്കി അണക്കെട്ടും വന്യജീവികളെയും 365 ദിവസവും കാണാം; കാനന കാഴ്ചകള്‍ ആസ്വദിക്കാം

വ്യാജ രേഖകൾ ചമച്ച് തട്ടിയത് 22 ലക്ഷം രൂപ; മുൻ ഖാദി ബോർഡ് ജീവനക്കാരന് 56 വർഷം തടവ്; 2,80,000 രൂപ പിഴ

SCROLL FOR NEXT